കാല്‍നട പ്രചാരണജാഥ നടത്തി

Posted on: 11 Aug 2015



വെള്ളറട: സി.പി.ഐ. വെള്ളറട പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ കാല്‍നട പ്രചാരണജാഥ നടത്തി.
കോവില്ലൂര്‍ ജങ്ഷനില്‍നിന്ന് ആരംഭിച്ച ജാഥ ജില്ലാക്കമ്മിറ്റിയംഗം എം.രാധാകൃഷ്ണന്‍നായര്‍ ഉദ്ഘാടനംചെയ്തു. ജാഥാ ക്യാപ്റ്റന്‍ പി.സുജാതകുമാരി, വി.സന്തോഷ്‌കുമാര്‍, വി.എസ്.ശ്യാംകുമാര്‍, കെ.നടരാജപിള്ള എന്നിവര്‍ പ്രസംഗിച്ചു. വൈകീട്ട് നടന്ന സമാപനസമ്മേളനം മണ്ഡലം സെക്രട്ടറി അഡ്വ. കള്ളിക്കാട് ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ജെ.ബാലരാജ്, ഷൈന്‍കുമാര്‍ ജെ, എസ്.ബി.വിനയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram