തുക കൂട്ടിയശേഷമുള്ള ആദ്യ അവാര്‍ഡ് പ്രഖ്യാപനം

Posted on: 11 Aug 2015തിരുവനന്തപുരം: അവാര്‍ഡുതുക വര്‍ധിപ്പിച്ചശേഷമുള്ള ആദ്യ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനമായിരുന്നു ഇത്തവണത്തേത്. മികച്ച ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും മികച്ച സംവിധായകനും രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും ഒന്നരലക്ഷം രൂപ വീതം ലഭിക്കും.
മികച്ച നടന്‍, നടി, നവാഗത സംവിധായകന്‍, ജനപ്രിയ ചിത്രത്തിന്റെ നിര്‍മാതാവ്, സംവിധായകന്‍, മികച്ച കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകന്‍ എന്നിവര്‍ക്ക് ഓരോ ലക്ഷം രൂപ വീതമാണ് അവാര്‍ഡ് തുകയായി ലഭിക്കുന്നത്. ഇത്തവണ ഏറ്റവും വലിയ അവാര്‍ഡ് തുക ലഭിക്കുന്നത് കുട്ടികളുടെ ചിത്രത്തിന്റെ നിര്‍മാതാവിനാണ്. 'അങ്കുര'ത്തിന്റെ നിര്‍മാതാവ് പ്രദീപ് കാന്‍ധാരിക്ക് മൂന്നുലക്ഷം രൂപ ലഭിക്കും.

More Citizen News - Thiruvananthapuram