തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തണം-ഡി.സി.സി.

Posted on: 11 Aug 2015തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സംസ്ഥാന ഗവണ്‍മെന്റിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെട്ടു.
2014-ലെ പൊതു തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്ന് യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഡി.സി.സി. പ്രസിഡന്റ് അഡ്വ.കരകുളം കൃഷ്ണപിള്ള അധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസ്സന്‍, ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram