എന്‍.ജി.ഒ. സംഘ് ജില്ലാ സമ്മേളനം

Posted on: 11 Aug 2015തിരുവനന്തപുരം: ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം ഓണത്തിനുമുമ്പ് നടപ്പിലാക്കണമെന്ന് എന്‍.ജി.ഒ. സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ജയപ്രകാശ് ആവശ്യപ്പെട്ടു. എന്‍.ജി.ഒ. സംഘ് തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.രാധാകൃഷ്ണന്‍ അധ്യക്ഷനായി.
സാംസ്‌കാരിക സമ്മേളനം ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു.
പുതിയ ഭാരവാഹികളായി വി.രാധാകൃഷ്ണന്‍-പ്രസി., കെ.വി.രാജേന്ദ്രന്‍, എ.കെ.വിനോദ്കുമാര്‍, ജി.ഹരികുമാര്‍, വി.എസ്.സജിത്കുമാര്‍-വൈ. പ്രസി., എസ്. സജീവ്കുമാര്‍-സെക്ര., കെ.പി.പ്രദീപ്, എസ്.വിനോദ്കുമാര്‍, എസ്.സന്തോഷ്‌കുമാര്‍, പാക്കോട് ബിജു-ജോ.സെക്ര., ജി.ഡി.അജികുമാര്‍-ട്രഷ. എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram