ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുമുന്നിലെ കടയില്‍ കവര്‍ച്ച: അന്വേഷണം തുടങ്ങി

Posted on: 10 Aug 2015തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുമുന്നിലെ ലോട്ടറി കടയില്‍ നടന്ന കവര്‍ച്ചയെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. കവര്‍ച്ചയ്ക്കുശേഷം കാണാതായ രണ്ടുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവത്തിന് പിന്നില്‍ ഇവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
കോട്ടയ്ക്കകത്തെ കൈരളി ലോട്ടറിയില്‍നിന്ന് 35,000 രൂപയും ലോട്ടറി ടിക്കറ്റുകളും വെള്ളിയാഴ്ച രാത്രിയാണ് കവര്‍ച്ച ചെയ്തത്.
കടയുടെ വാതിലിന്റെ താഴത്തെ പാളി പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. മോഷണത്തെത്തുടര്‍ന്ന് സ്ഥലത്ത് പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

More Citizen News - Thiruvananthapuram