സലിമിന്റെ ഓര്‍മയില്‍ സൗമ്യമുഖം
Posted on: 18 Jan 2010
പശ്ചിമബംഗാള്‍ കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ സലിം സാള്‍ട്ട്‌ലെയ്ക്കിലാണ് ആദ്യമായി സബ്കളക്ടറായി ചുമതലയേല്‍ക്കുന്നത്.
ഇതിന് മാസങ്ങള്‍ മുമ്പ് മാത്രമാണ് ജ്യോതിബസു ബംഗാളിലെ മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞത്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴും പിന്നീട് സ്ഥാനമൊഴിഞ്ഞപ്പോഴും സാള്‍ട്ട്‌ലെയ്ക്കിലെ വസതിയില്‍തന്നെയായിരുന്നു താമസം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വസതിക്ക് സുരക്ഷ നല്‍കേണ്ട ഉത്തരവാദിത്വം പി.ബി. സലിമിനായിരുന്നു. മാവോ ഭീഷണികള്‍ നിലനിന്നതുകൊണ്ട് പ്രത്യേകശ്രദ്ധ ബസു പങ്കെടുക്കുന്ന പരിപാടികള്‍ക്കും ഉണ്ടായിരുന്നു. 2003ല്‍ സാള്‍ട്ട്‌ലെയ്ക്കില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായപ്പോഴും അടുത്ത് ഇടപെടേണ്ടിവന്നിട്ടുണ്ട്-ഡോ. പി.ബി. സലിം സ്മരിച്ചു.
പി.ബി. സലിം കോഴിക്കോട് ജില്ലാ കളക്ടറായി വരുന്നതിന് മുമ്പുവരെ പശ്ചിമബംഗാളില്‍തന്നെയായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ സെക്രട്ടറിയായിരുന്നു അദ്ദേഹം.