വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടത് രണ്ടുതവണ
Posted on: 18 Jan 2010
ബസു സഞ്ചരിച്ചിരുന്ന കാറിനുനേരെ മൂന്നുപ്രാവശ്യം അക്രമികള്‍ ബോംബ് വലിച്ചെറിഞ്ഞെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. മാസങ്ങള്‍ക്കുശേഷം ബിഹാറിലെ പട്‌ന റെയില്‍വേസ്റ്റേഷനില്‍വെച്ച് വീണ്ടും വധശ്രമമുണ്ടായി.
വെടിയുണ്ട ലക്ഷ്യംതെറ്റിയതു കൊണ്ടുമാത്രം ബസു രക്ഷപ്പെട്ടു. എന്നാല്‍ ഈ ആക്രമണത്തില്‍ ബസുവിനെ റെയില്‍വേസ്റ്റേഷനില്‍ സ്വീകരിക്കാനെത്തിയ എല്‍.ഐ.സി. ജീവനക്കാരനായ പാര്‍ട്ടി സഖാവ് കൊല്ലപ്പെടുകയുണ്ടായി. വാര്‍ത്തയറിഞ്ഞ് പശ്ചിമബംഗാള്‍ നിശ്ചലമായി. ആരും ആഹ്വാനം ചെയ്യാതെ സംസ്ഥാനം സ്വയംപ്രഖ്യാപിത ഹര്‍ത്താലിനു സാക്ഷ്യംവഹിച്ചു.
1981ല്‍, ആനന്ദമാര്‍ഗികള്‍ എന്ന സംന്യാസി വിഭാഗം ബസുവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.