മഹാനായ വിപ്ലവകാരി: വി.എസ് Posted on: 17 Jan 2010
തിരുവനന്തപുരം: ലോക കമ്യൂണിസ്റ്റ് ചരിത്രത്തിന് ഇന്ത്യ സമ്മാനിച്ച മഹാനായ വിപ്ലവകാരിയാണ് ജ്യോതി ബസു എന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അനുസ്മരിച്ചു. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ചു അദ്ദേഹം. ലോകമെങ്ങും പ്രതിവിപ്ലവത്തിലൂടെ പൊരുതിനിന്ന വിപ്ലവകാരികള്‍ക്ക് അദ്ദേഹം ഒരു പ്രചോദനമായിരുന്നു. ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച് ലളിത ജീവിതം നയിച്ച കമ്യൂണിസ്റ്റായിരുന്നു ബസുവെന്നും വി.എസ് പറഞ്ഞു.
ഗാന്ധിജി പറഞ്ഞത് നടപ്പില്‍ വരുത്തിയ നേതാവ്- കൃഷ്ണയ്യര്‍
സോഷ്യലിസ്റ്റ് വിശ്വാസം മുറുകെ പിടിച്ച് അത് നടപ്പിലാക്കാന്‍ വേണ്ടി ഗ്രാമങ്ങളിലേക്ക് പോയ നേതാവാണ് ബസുവെന്ന് കൃഷ്ണയ്യര്‍. ഗാന്ധിജി പറഞ്ഞത് നടപ്പില്‍ വരുത്തിയ നേതാവ്-വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു.
സീതാറാം യെച്ചൂരി
ബംഗാളിന്റെ മാത്രമല്ല ആധുനിക ഇന്ത്യയുടെ പ്രധാന ശില്‍പ്പികളില്‍ ഒരാളാണ് ജ്യോതിബസുവെന്ന് സി.പി.എം. പി. ബി. അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
പാവങ്ങള്‍ക്കുവേണ്ടി ജീവിച്ച നേതാവ്: പിണറായി
പാവങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു ജ്യോതിബസുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ബസുവിന്റെ വേര്‍പാട് സി.പി.എമ്മിന് തീരാനഷ്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടിയേരി ബാലകൃഷ്ണന്‍
ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ജ്യോതിബസുവെന്ന് സി.പി.എം. പി. ബി. അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. റിവിഷനിസത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് ബസു. ബംഗാളിലെ പാര്‍ട്ടിയെ രാജ്യത്തെ ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടിയാക്കി അദ്ദേഹം മാറ്റിയെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.