അനുശോചിച്ചു
Posted on: 02 Jul 2010
ന്യൂഡല്‍ഹി: മലയാള സംഗീത ലോകത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രദ്ധേയനായ സംഗീതജ്ഞനായിരുന്നു എം.ജി. രാധാകൃഷ്ണനെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുസ്മരിച്ചു. സാധാരണക്കാര്‍ക്കു വഴങ്ങുന്ന രീതിയില്‍ സംഗീതത്തെ ലളിതവത്കരിച്ച് നിരവധി ലളിതഗാനങ്ങളും ചലച്ചിത്രഗാനങ്ങളും അദ്ദേഹത്തിന് അവതരിപ്പിക്കാനായെന്ന് അദ്ദേഹം തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നഷ്ടപ്പെട്ടത് അതുല്യ സംഗീത പ്രതിഭയെ - എം. പി. വീരേന്ദ്രകുമാര്‍
മസ്‌കറ്റ്: എം. ജി. രാധാകൃഷ്ണന്റെ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമായത് അതുല്യ സംഗീത പ്രതിഭയെയാണെന്ന് 'മാതൃഭൂമി' മാനേജിങ് ഡയറക്ടര്‍ എം. പി. വീരേന്ദ്രകുമാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സ്വച്ഛസുന്ദരമായ ലളിതഗാനങ്ങളിലൂടെ പ്രശസ്തിയുടെ പടവുകള്‍ കയറിയ രാധാകൃഷ്ണന്‍ സിനിമാ ഗാനങ്ങള്‍ക്കും ലാളിത്യസുഭഗത പകര്‍ന്നു. ഗൃഹാതുരത്വത്തിന്റെ മരതക കാന്തിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങള്‍ക്ക്. സാധാരണ സംഗീത സംവിധായകര്‍ പരീക്ഷിക്കാന്‍ പോലും മടിക്കുന്ന സങ്കീര്‍ണരാഗങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിഭാസ്പര്‍ശത്താല്‍ മലയാളികള്‍ക്ക് പ്രിയങ്കരമായി. ലളിതഗാനത്തിന്റെ സൗന്ദര്യവും കര്‍ണാടക സംഗീതത്തിന്റെ ഭാവവും തന്റെ ഈണങ്ങളില്‍ ഇഴചേര്‍ത്ത് അമൂല്യഗാനങ്ങള്‍ സൃഷ്ടിച്ച രാധാകൃഷ്ണന്റെ നിര്യാണം കേരളത്തിന് തീരാനഷ്ടം തന്നെയാണ് - എം. പി. വീരേന്ദ്രകുമാര്‍ പറഞ്ഞു.
എം.ജി. രാധാകൃഷ്ണന്റെ വിയോഗം തീരാനഷ്ടം -പി.വി. ഗംഗാധരന്‍
കോഴിക്കോട്: സംഗീതസംവിധായകനും പിന്നണിഗായകനുമായ എം.ജി. രാധാകൃഷ്ണന്റെ നിര്യാണം സംഗീതശാഖയ്ക്കും സിനിമാലോകത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍ പറഞ്ഞു.
സംഗീതപ്രേമികള്‍ക്ക് മറക്കാനാവാത്ത ഗൃഹതുരത്വമുളവാക്കുന്ന ഒട്ടേറെ സിനിമാഗാനങ്ങള്‍ക്ക് അദ്ദേഹം ഈണംപകര്‍ന്നിട്ടുണ്ട്. ഒട്ടേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുമുണ്ട്. ലളിതസംഗീതവും നാടന്‍പാട്ടിന്റെ ശൈലിയും സമന്വയിപ്പിച്ച് ശ്രുതിമധുരമായ ഗാനങ്ങള്‍ക്ക് ഈണംനല്കിയ രാധാകൃഷ്ണന്റെ പേര് അനശ്വരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.