Mathrubhumi Logo
  mg radhakrishnan

എം.ജി. രാധാകൃഷ്ണന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയില്ല -കെ.എസ്. ചിത്ര

Posted on: 02 Jul 2010

കൊച്ചി: ലളിത സംഗീത ശാഖ വളര്‍ത്തിയെടുക്കുന്നതില്‍ എം.ജി. രാധാകൃഷ്ണന്റെ പങ്ക് വളരെ വലുതാണെന്ന് ഗായിക കെ.എസ്. ചിത്ര അനുസ്മരിച്ചു. 'കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കച്ചേരികളാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്. എന്നാല്‍ അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് കിട്ടിയില്ലെന്നത് ദുഃഖകരമാണെന്നും ചിത്ര പറഞ്ഞു.

അതിമോഹങ്ങളില്ലാത്ത വ്യക്തിത്വമായിരുന്നു എം.ജി. രാധാകൃഷ്ണന്‍േറതെന്ന് സംഗീത സംവിധായകന്‍ ജോണ്‍സണ്‍ പറഞ്ഞു. മലയാളികള്‍ അദ്ദേഹത്തെ മറക്കില്ലെന്നും മലയാളത്തനിമയുള്ള ആ പാട്ടുകള്‍ എക്കാലവും നിറഞ്ഞു നില്‍ക്കുമെന്നും ജോണ്‍സണ്‍ പറഞ്ഞു.

മലയാളത്തിലെ സജീവ സാന്നിദ്ധ്യമായിരുന്ന രാധാകൃഷ്ണന്റെ വേര്‍പാട് വലിയ നഷ്ടമാണെന്ന് സിബി മലയില്‍ അനുസ്മരിച്ചു.

എം.ജി. രാധാകൃഷ്ണന്റെ വിയോഗത്തില്‍ കേന്ദ്രകൃഷിസഹമന്ത്രി പ്രൊഫ. കെ.വി. തോമസ് അനുശോചിച്ചു.

സംഗീതജ്ഞന്‍ എം.ജി. രാധാകൃഷ്ണന്റെ നിര്യാണത്തില്‍ ഗാനരചയിതാവ് ആര്‍.കെ. ദാമോദരന്‍ അനുശോചിച്ചു.




ganangal
mg_videos