അന്തിമോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍
Posted on: 29 Jun 2013
കോഴിക്കോട്:അന്തരിച്ച മുന്‍മന്ത്രി എ.സി. ഷണ്‍മുഖദാസിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എരഞ്ഞിക്കലിലെ വീട്ടിലേക്കും കോഴിക്കോട് ടൗണ്‍ഹാളിലേക്കും ബാലുശ്ശേരിയിലേക്കും ഒഴുകിയെത്തിയത് ആയിരങ്ങള്‍. ഷണ്‍മുഖദാസിന്റെ തട്ടകമായ ബാലുശ്ശേരിയിലും അദ്ദേഹത്തിന്റെ നിരവധി പ്രസംഗങ്ങള്‍ക്ക് വേദിയായ ടൗണ്‍ഹാളിലും അവസാനമായി കാണാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും നിരവധിപേരെത്തി.
മുന്‍മന്ത്രി കെ.പി. നൂറുദ്ദീന്‍, കെ.കെ. ലതിക എം.എല്‍.എ., മാമന്‍ ഐപ്പ്, കെ. രാമന്‍പിള്ള, സി.പി.എം. ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ. ജമീല, ജില്ലാ സഹകരണബാങ്ക് പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍, സി.പി.ഐ. ജില്ലാസെക്രട്ടറി ഐ.വി. ശശാങ്കന്‍, പി.കെ. അഹമ്മദ്, ഐ.എന്‍.ടി.യു.സി. സംസ്ഥാനവര്‍ക്കിങ്ങ് പ്രസിഡന്‍റ് പി.കെ. ഗോപാലന്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്‍റ് പി. രഘുനാഥ്, അഡ്വ. കെ.പി. അനില്‍കുമാര്‍, അഡ്വ. കെ. പ്രവീണ്‍കുമാര്‍, അഡ്വ. പി.എം. നിയാസ്, സി.കെ. സുബൈര്‍, എം. മെഹബൂബ്, കെ.ടി. കുഞ്ഞമ്മത്, കെ. ഗംഗാധരന്‍, ആലീസ് മാത്യു, എം. ഭാസ്‌കകരന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, സി.ജെ. റോബിന്‍, മുക്കം മുഹമ്മദ്, അഡ്വ. എം.പി. സൂര്യനാരായണന്‍, അഡ്വ. എം. രാജന്‍, ജോണ്‍ പൂതക്കുഴി, യു.സി. രാമന്‍, സലീം മടവൂര്‍, എം. ആലിക്കോയ, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, അങ്കത്തില്‍ അജയകുമാര്‍, എ.കെ. പത്മനാഭന്‍, ജോബ് കാട്ടൂര്‍, സി. സത്യചന്ദ്രന്‍, പി. വാസു, എ.എന്‍. ഷംസീര്‍, സി.ജെ. റോബിന്‍, ദിനേശ് പെരുമണ്ണ, തുടങ്ങി നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിനുവേണ്ടി പ്രസിഡന്‍റ് എം. സുധീന്ദ്രകുമാര്‍ റീത്ത് സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനുവേണ്ടി എരഞ്ഞിക്കല്‍ മണ്ഡലം പ്രസിഡന്‍റ് പി.ടി. ഉമാനാഥനും കെ.ആര്‍. ഗൗരിയമ്മയ്ക്കുവേണ്ടി ജെ.എസ്.എസ്. സംസ്ഥാനകമ്മിറ്റി അംഗം കെ.പി. കുമാരനും ഓള്‍ കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷനുവേണ്ടി ജനറല്‍ സെക്രട്ടറി അരൂര്‍ പത്മനാഭനും റീത്ത് സമര്‍പ്പിച്ചു. ബാലുശ്ശേരിയിലും എരഞ്ഞിക്കലിലും ഹര്‍ത്താല്‍ ആചരിച്ചു.
ഷണ്‍മുഖദാസിന്റെ നിര്യാണത്തില്‍ കേരളകോണ്‍ഗ്രസ് ജില്ലാ സെക്രട്ടേറിയറ്റ് അനുശോചിച്ചു. പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്‌സ് കേരളയുടെ യോഗം അനുശോചിച്ചു. ജനതാദള്‍ എസ്. സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം. ജോയി അനുശോചിച്ചു.
സ്പീക്കര്‍ അനുശോചിച്ചു
കോഴിക്കോട്:എ.സി.ഷണ്‍മുഖദാസിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അനുശോചിച്ചു. സാമാജികന്‍ എന്ന നിലയിലും മന്ത്രി എന്ന നിലയിലും ശക്തമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു ഷണ്‍മുഖദാസെന്നും സ്പീക്കര്‍ പറഞ്ഞു.
പി.ജെ. കുര്യന്‍ അനുശോചിച്ചു
ന്യൂഡല്‍ഹി:മുന്‍ മന്ത്രി എ.സി. ഷണ്‍മുഖദാസിന്റെ നിര്യാണത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ അനുശോചിച്ചു. ''രാഷ്ട്രീയ എതിരാളികള്‍പോലും അദ്ദേഹത്തിന്റെ ലളിത ജീവിതത്തെയും ആദര്‍ശരാഷ്ട്രീയത്തെയും സത്യസന്ധതയെയും അംഗീകരിച്ചിരുന്നു'' - കുര്യന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.