Mathrubhumi Logo
  Shanmughadas

ഷണ്‍മുഖദാസിന് യാത്രാമൊഴി

Posted on: 29 Jun 2013

കോഴിക്കോട്: ആദര്‍ശത്തിന്റെ നന്മ ജീവിതാന്ത്യംവരെ കെടാതെ സൂക്ഷിച്ച ജനനേതാവ് എ.സി. ഷണ്‍മുഖദാസിന് കേരളം വിട നല്‍കി.
വ്യാഴാഴ്ച രാത്രി അന്തരിച്ച മുന്‍മന്ത്രിയും എന്‍.സി.പി. ദേശീയനിര്‍വാഹകസമിതി അംഗവുമായ ഷണ്‍മുഖദാസിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 5.30- ഓടെ കോഴിക്കോട് മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ പല തലങ്ങളില്‍പ്പെട്ട ആയിരക്കണക്കിനാളുകള്‍ എത്തി. എരഞ്ഞിക്കലെ വീട്ടിലും ബാലുശ്ശേരി ഗവ. ഗസ്റ്റ് ഹൗസിലും കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ രാഷ്ട്രീയ, സാമൂഹികരംഗത്തെ പ്രമുഖരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി. മോഹനന്‍, പി.കെ. അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, എം.കെ. മുനീര്‍, സി.പി.എം. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, മുസ്‌ലിം ലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, എന്‍.സി.പി. സംസ്ഥാനപ്രസിഡന്റ് ടി.പി. പീതാംബരന്‍, എം.പി. മാരായ പി.സി. ചാക്കോ, എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍, മുന്‍ മന്ത്രിമാരായ പാലോളി മുഹമ്മദ് കുട്ടി, സി.കെ. നാണു, കടന്നപ്പള്ളി രാമചന്ദ്രന്‍, മാത്യു ടി. തോമസ്, കുട്ടി അഹമ്മദ് കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.കെ. രാമചന്ദ്രന്‍, പി. സിറിയക് ജോണ്‍, അഡ്വ. പി. ശങ്കരന്‍, എം.ടി. പത്മ, മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, എം.എല്‍.എ.മാരായ പി. ജയരാജന്‍, എ. പ്രദീപ് കുമാര്‍, ഇ.കെ. വിജയന്‍, കെ. ദാസന്‍, പുരുഷന്‍ കടലുണ്ടി, എ.സി. മൊയ്തീന്‍, പി.ടി.എ. റഹീം, കെ. കുഞ്ഞമ്മദ്, അബ്ദുസ്സമദ് സമദാനി, സി. മമ്മൂട്ടി, ഇ.പി. ജയരാജന്‍, എന്‍.സി.പി. അഖിലേന്ത്യാ സെക്രട്ടറിമാരായ പി. സാരഥി, ജിമ്മി ജോര്‍ജ്, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കന്മാരായ എ.സി. ജോസ്, ടി.കെ. ഹംസ, പി.എസ്. ശ്രീധരന്‍പിള്ള, മാണി സി. കാപ്പന്‍, കെ. കൃഷ്ണന്‍കുട്ടി, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി, പി.വി. ഗംഗാധരന്‍, മേയര്‍ എ.കെ. പ്രേമജം, ഉഴവൂര്‍ വിജയന്‍, കെ. സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, പി.പി. ലക്ഷ്മണന്‍, പി.എസ്.സി. അംഗങ്ങളായ ടി.ടി. ഇസ്മയില്‍, എ.വി. വല്ലഭന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ. ബാബു, അടൂര്‍ പ്രകാശ് എന്നിവര്‍ക്കുവേണ്ടി കളക്ടര്‍ സി.എ. ലതയും സ്പീക്കര്‍ ജി. കാര്‍ത്തികേയനുവേണ്ടി എ.ഡി.എം. കെ.പി. രമാദേവിയും റീത്ത് സമര്‍പ്പിച്ചു.

പ്രതിരോധമന്ത്രി എ.കെ. ആന്റണിക്കുവേണ്ടി എം.കെ. രാഘവന്‍ എം.പി.യും പ്രവാസിമന്ത്രി വയലാര്‍ രവിക്കുവേണ്ടി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണനും റീത്ത് അര്‍പ്പിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ഡയറക്ടര്‍ (മാര്‍ക്കറ്റിങ്) എം.വി. ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ക്കുവേണ്ടിയും പുഷ്പചക്രം അര്‍പ്പിച്ചു.




ganangal


മറ്റു വാര്‍ത്തകള്‍

   
Discuss