Mathrubhumi Logo
  Shanmughadas

എ.സി. ഷണ്മുഖദാസ് സത്യസന്ധനായ നേതാവ്-മുഖ്യമന്ത്രി

Posted on: 29 Jun 2013

തിരുവനന്തപുരം: മുന്‍മന്ത്രിയും എന്‍.സി.സി. ദേശീയ നിര്‍വാഹക സമിതി അംഗവുമായ എ.സി. ഷണ്മുഖദാസിന്റെ മരണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുഃഖം പ്രകടിപ്പിച്ചു. മന്ത്രിയെന്ന നിലയിലും പൊതുപ്രവര്‍ത്തകനെന്ന നിലയിലും സത്യസന്ധതയും ആത്മാര്‍ത്ഥതയും നിലനിര്‍ത്തിയ നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഷണ്മുഖദാസിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, കേന്ദ്രമന്ത്രി പി.ജെ. കുര്യന്‍, മന്ത്രിമാരായ പി.ജെ. ജോസഫ്, ഷിബുബേബിജോണ്‍, മുന്‍മന്ത്രി എസ്. ശര്‍മ്മ, കെ.പി.സി.സി. ട്രഷറര്‍ കരകുളം കൃഷ്ണപിള്ള, ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.




ganangal


മറ്റു വാര്‍ത്തകള്‍

   
Discuss