രാഷ്ട്രീയനിലപാടില്‍ ധീരതകാട്ടിയ നേതാവ്- പിണറായി
Posted on: 28 Jun 2013
തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയായിരുന്ന എ.സി. ഷണ്‍മുഖദാസ് രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ ധീരതകാട്ടിയ നേതാവായിരുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.എന്‍.സി.പിയുടെ ദേശീയ നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്ന ഷണ്‍മുഖദാസിന്റെ നിര്യാണം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്. ഷണ്‍മുഖദാസിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും പിണറായി രേഖപ്പെടുത്തി.
കേരളത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുത്തതില്‍ എ.സി. ഷണ്മുഖദാസ് നിര്‍ണായകപങ്കാണ് വഹിച്ചതെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അനുസ്മരിച്ചു. ആശയങ്ങളും ആദര്‍ശങ്ങളും ഉയര്‍ത്തിപ്പിടിച്ച പൊതുപ്രവര്‍ത്തകനാണ് അദ്ദേഹമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ കെ.സി. വേണുഗോപാല്‍, ഇ. അഹമ്മദ്, മന്ത്രിമാരായ കെ.എം. മാണി, അടൂര്‍ പ്രകാശ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷിബു ബേബിജോണ്‍, സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ജോസ് കെ. മാണി എം.പി, മുന്‍ മന്ത്രി ബിനോയ്‌വിശ്വം, സോഷ്യലിസ്റ്റ് ജനത സംസ്ഥാനകമ്മിറ്റി, സോഷ്യലിസ്റ്റ്ജനത നേതാവ് വര്‍ഗീസ് ജോര്‍ജ്, സോഷ്യലിസ്റ്റ് ജനത പാര്‍ലമെന്ററിപാര്‍ട്ടി ചെയര്‍മാന്‍ ചാരുപാറ രവി തുടങ്ങിയവരും ഷണ്മുഖദാസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.