ശരദ്‌പവാര്‍ അനുശോചിച്ചു
Posted on: 28 Jun 2013
ന്യൂഡല്‍ഹി: എ.സി. ഷണ്‍മുഖദാസിന്റെ നിര്യാണത്തില്‍ എന്‍.സി.പി. പ്രസിഡന്‍റും കേന്ദ്രമന്ത്രിയുമായ ശരദ്പവാര്‍ അനുശോചിച്ചു. കോണ്‍ഗ്രസ് എസ്സിലും എന്‍.സി.പി.യിലും തന്റെ അടുത്ത സഹപ്രവര്‍ത്തകനായിരുന്നു ഷണ്‍മുഖദാസെന്ന് പവാര്‍ അനുസ്മരിച്ചു.
നിസ്വാര്‍ഥ സേവനത്തിലൂടെ ജനങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അപൂര്‍വം നേതാക്കളിലൊരാളായിരുന്നു ഷണ്‍മുഖദാസ്. യുവതലമുറയ്ക്ക് ഷണ്‍മുഖദാസിനെപ്പോലുള്ള നേതാക്കള്‍ മാതൃകയാണെന്നും പവാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.