കാര്യശേഷിയുള്ള നേതാവ് -എം.പി. വീരേന്ദ്രകുമാര്‍
Posted on: 27 Jun 2013
എ.സി. ഷണ്മുഖദാസിന്റെ വിയോഗത്തിലൂടെ കാര്യനിര്‍വഹണശേഷിയുള്ള നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരിച്ചു. എം.എല്‍.എ. എന്ന നിലയിലും മന്ത്രിയെന്ന നിലയിലും അദ്ദേഹവുമായി അടുത്തിടപഴകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. എന്നും ആദര്‍ശരാഷ്ട്രീയത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. ജനങ്ങളുമായി ആത്മബന്ധം കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിന് സാധിച്ചു. ആരോഗ്യം, കായികം, സാമൂഹികക്ഷേമം തുടങ്ങി മേല്‍നോട്ടം വഹിച്ച വകുപ്പുകളിലെല്ലാം ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കുവാന്‍ അദ്ദേഹത്തിനായി. ഷണ്മുഖദാസിന്റെ വിയോഗത്തിലൂടെ കേരളരാഷ്ട്രീയത്തിലെ ജനപ്രിയമുഖമാണ് തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുന്നതെന്നും വീരേന്ദ്രകുമാര്‍ അനുസ്മരിച്ചു.