ധനക്കമ്മി കുറയ്ക്കല്‍ പദ്ധതിച്ചെലവില്‍ കൈവെച്ച്
രാംമനോഹര്‍ റെഡ്ഡി Posted on: 02 Mar 2013
നീണ്ട കാലയളവില്‍ നടപ്പാക്കേണ്ട സാമ്പത്തിക സമീപനങ്ങളുടെ അഭാവത്തില്‍ അന്താരാഷ്ട്ര ഏജന്‍സികളെ പ്രീണിപ്പിക്കാനുള്ള ഇത്തവണത്തെ ശ്രമത്തില്‍ ധനമന്ത്രി
ചിദംബരത്തിന് തന്റെ കണക്കുകളില്‍ വേണ്ടത്ര നിഷ്‌കര്‍ഷ പുലര്‍ത്താനായില്ല,
പലതും വസ്തുതകള്‍ക്ക് നിരക്കാത്തതുമായി
ഓരോവര്‍ഷവും ചടങ്ങെന്ന രീതിയില്‍ വന്‍ മാധ്യമശ്രദ്ധയോടെ ആവര്‍ത്തിക്കുന്ന മിഥ്യാദൃശ്യങ്ങളുടെയും അയഥാര്‍ഥ ബിംബങ്ങളുടെയും കണക്കുകളുടെ സങ്കലനമാണ് ഇന്ത്യയുടെ വാര്‍ഷിക ബജറ്റ്. ഇത്തവണയും ധനകാര്യമന്ത്രി ചിദംബരം യഥാര്‍ഥ പ്രശ്‌നങ്ങളിലേക്ക് കടക്കാതെ മാധ്യമങ്ങള്‍ക്കായി മറ്റൊരു ഗണനശില്പമൊരുക്കിയിരിക്കുന്നു-ഇത്തവണ ചിദംബരത്തിന്റെ ശ്രദ്ധമുഴുവന്‍ ധനക്കമ്മി (ഫിസ്‌കല്‍ ഡെഫിസിറ്റ്) താങ്ങാവുന്ന പരിധിയില്‍ നിര്‍ത്താനായിരുന്നു- നോട്ടം അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സികളുടെ തരംതാഴ്ത്തലില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാനും.
ബജറ്റ് പ്രഖ്യാപിച്ച ദിവസംതന്നെ വൈകാതെ രണ്ട് ഏജന്‍സികള്‍ ഈ യത്‌നത്തിന് അംഗീകാരം നല്കിയതോടെ വേണ്ടത് നേടി എന്ന് ചിദംബരത്തിന് ആശ്വസിക്കാം. ആദ്യത്തെ ഐക്യമുന്നണി സര്‍ക്കാറിന്റെ ധനകാര്യമന്ത്രി എന്നനിലയില്‍ 1997-'98-ല്‍ ചിദംബരം അവതരിപ്പിച്ച 'സ്വപ്ന'ബജറ്റിന്റെ മുന്നില്‍ നിറമില്ലാത്ത, വിരസമായ ഒരു കണക്കവതരണംമാത്രമായി ഇത്തവണത്തെ ബജറ്റ് അഭ്യാസം.
നീണ്ട കാലയളവില്‍ നടപ്പാക്കേണ്ട സാമ്പത്തിക സമീപനങ്ങളുടെ അഭാവത്തില്‍ അന്താരാഷ്ട്ര ഏജന്‍സികളെ പ്രീണിപ്പിക്കാനുള്ള ഇത്തവണത്തെ ശ്രമത്തില്‍ ധനമന്ത്രി ചിദംബരത്തിന് തന്റെ കണക്കുകളില്‍ വേണ്ടത്ര നിഷ്‌കര്‍ഷ പുലര്‍ത്താനായില്ല, പലതും വസ്തുതകള്‍ക്ക് നിരക്കാത്തതുമായി.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 5.2 ശതമാനം എന്ന നിലയില്‍ ധനക്കമ്മിയെ വെട്ടിച്ചുരുക്കാന്‍ കണക്കുകളില്‍ ധനമന്ത്രിക്ക് കഴിഞ്ഞു. വേണ്ടത്ര റവന്യൂ വളര്‍ച്ച ഇല്ലാതെ, റവന്യൂ വരുമാനവളര്‍ച്ച തളരുന്ന അവസ്ഥയിലാണ് ഈ കണക്കുകളുടെ വെട്ടിച്ചുരുക്കം-പദ്ധതി, മൂലധന ചെലവുകളില്‍ 90,000 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തി മുഖംമിനുക്കിയ കണക്കുകളാണ് ധനമന്ത്രി അവതരിപ്പിച്ചത്- മാര്‍ച്ച് 31-ന് അവസാനിക്കുന്ന ധനവര്‍ഷത്തിലാണ് ഈ കടുത്ത വെട്ടിക്കുറവ്. പദ്ധതി, മൂലധനച്ചെലവുകള്‍ കുറയ്ക്കുമ്പോള്‍ കൃഷി, ഗ്രാമീണ വികസനം, ഊര്‍ജം, ഗതാഗതം, സാമൂഹികക്ഷേമം തുടങ്ങി നിര്‍ണായക മേഖലകളെ അദ്ദേഹം ഒഴിവാക്കിയുമില്ല.
ആകെ മൂലധനച്ചെലവ് ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ 18 ശതമാനമാണ് കുറച്ചത്. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രപദ്ധതി സഹായത്തിലും 14 ശതമാനം കുറവുവരുത്തി. സ്വകാര്യ മൂലധനനിക്ഷേപം തളരുന്ന അന്തരീക്ഷത്തില്‍ സര്‍ക്കാര്‍ നിക്ഷേപത്തോളം കുറയുന്നത് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ തീര്‍ച്ചയായും ബാധിക്കും. കാര്യമായ റവന്യൂ വര്‍ധന പ്രതീക്ഷിക്കാതെ, ഒരേശ്വാസത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം പദ്ധതിച്ചെലവ് വര്‍ധിപ്പിക്കാനാകുമെന്നും ചിദംബരം പ്രഖ്യാപിക്കുന്നു.
നികുതിവരുമാനത്തിലും അത് യഥാര്‍ഥത്തില്‍ പിരിച്ചെടുക്കുന്നതിലും വന്‍ വര്‍ധന പ്രതീക്ഷിക്കുന്ന ധനമന്ത്രി നികുതിയിതര വരുമാനത്തില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന മിഥ്യാസങ്കല്പം പുലര്‍ത്തുന്നു. 2012-'13-ല്‍ യഥാര്‍ഥ നികുതിവരുമാനം ബജറ്റില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ 15 ശതമാനം കുറവാകുമെന്ന് പറയുന്ന ധനമന്ത്രി 2013-'14-ല്‍ 19 ശതമാനം വര്‍ധനയുടെ കുതിപ്പിനെക്കുറിച്ചാണ് തുടര്‍ന്ന് സംസാരിക്കുന്നത്. നികുതിയിതര വരുമാനത്തില്‍ പ്രതീക്ഷിക്കുന്ന 33 ശതമാനം വര്‍ധനയാണ് ഇതിനെയെല്ലാം മറികടക്കുന്ന ധനമന്ത്രിയുടെ മനക്കോട്ട. സ്‌പെക്ട്രം വില്പനയില്‍നിന്ന് ബജറ്റ് 21,000 കോടി പ്രതീക്ഷിക്കുമ്പോള്‍ ഡിവിഡന്റ് തുടങ്ങിയ ഇനത്തില്‍ (ചുരുങ്ങിവരുന്ന പൊതുമേഖലയില്‍നിന്നും ശോഷിക്കുന്ന വിദേശനാണ്യ നിക്ഷേപ കരുതല്‍മാത്രമുള്ള കേന്ദ്രബാങ്കില്‍നിന്നും ആണ് പ്രതീക്ഷ) 18,000 കോടിയുമാണ് ഈയിനത്തിലെ കണക്ക്. റവന്യൂ ഇനത്തിലെ ഈ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമായില്ലെങ്കില്‍ പദ്ധതിച്ചെലവുകളില്‍ വീണ്ടും കര്‍ശന നിയന്ത്രണവും മൂലധന ഇനത്തിലും സംസ്ഥാനവിഹിതത്തിലും വീണ്ടും നിര്‍ദയമായ വെട്ടിക്കുറയ്ക്കലും മാത്രമാകും സംഭവിക്കുക. ധനക്കമ്മി കുറയ്ക്കുകയെന്ന വിശുദ്ധലക്ഷ്യത്തിനുവേണ്ടി ഇവ ബലികഴിക്കപ്പെടുമ്പോള്‍, സ്വകാര്യനിക്ഷേപത്തില്‍ കാര്യമായ പുരോഗതിയും സാധ്യമായില്ലെങ്കില്‍ മങ്ങിയ വളര്‍ച്ചയുടെ തുടര്‍ച്ച മാത്രമാകും ധനമന്ത്രിയുടെ ബജറ്റ് പ്രതീക്ഷകളെല്ലാം.
ധനക്കമ്മി കുറയ്ക്കാനുള്ള ഈ പരക്കംപാച്ചിലിനിടയില്‍ സ്വകാര്യ മൂലധന നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും സമ്പാദ്യശീലം വളര്‍ത്താനും വേണ്ടത്ര നടപടികള്‍ ബജറ്റിലില്ല. ദീര്‍ഘവീക്ഷണമില്ലാത്ത ഓഹരിക്കമ്പോളത്തിന്റെ തരംതിരിക്കലിനും മൂല്യകല്പനകള്‍ക്കും ഉപകരിക്കുന്ന 'സംഖ്യാസങ്കലനങ്ങള്‍' മാത്രമായി ബജറ്റ് അഭ്യാസങ്ങള്‍ മാറിക്കഴിഞ്ഞു.
അല്ലെങ്കിലും സര്‍ക്കാറിന്റെ സാമ്പത്തികനയ സമീപനങ്ങളുടെ മാറ്റുരയ്ക്കലില്ലാത്ത വാര്‍ഷിക ബജറ്റഭ്യാസങ്ങളെ മാധ്യമശ്രദ്ധകളുടെ അപ്പുറത്തുനിന്ന് വീക്ഷിക്കുകയാണ് ഇനി വേണ്ടത്. മതിയായ മാധ്യമ ശ്രദ്ധയ്ക്കുമുന്നില്‍ ധനമന്ത്രി പല 'ഗിമ്മിക്കുകള്‍'ക്കും മുതിരുന്നത് സ്വാഭാവികംമാത്രം. ഇത്തവണ നികുതി ഒഴിവാകല്‍ തടയല്‍ നിയമത്തിന്റെ വ്യവസ്ഥകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചും ധനക്കമ്മി കുറയ്ക്കുമെന്ന ഉറപ്പുകള്‍ ആവര്‍ത്തിച്ചും അന്താരാഷ്ട്ര മൂലധനത്തെ ആകര്‍ഷിക്കുകയെന്ന തന്റെ സമീപനം ടോക്യോ, ലണ്ടന്‍ മേളകളില്‍ ധനമന്ത്രി വ്യക്തമാക്കിയാണ് ബജറ്റ് പണിപ്പുരയിലേക്ക് നീങ്ങിയത്. ഇതിനിടയില്‍ ഒരുവര്‍ഷത്തേക്കെന്ന ഉപാധിയോടെ 'സൂപ്പര്‍ സമ്പന്നര്‍ക്ക്' അധികനികുതി, വലിയ വസ്തു ഇടപാടുകള്‍ക്ക് ഒറ്റത്തവണനികുതി തുടങ്ങി സമൂഹത്തിലെ സാമ്പത്തിക അസമത്വത്തിന്റെ യാഥാര്‍ഥ്യത്തിലേക്ക് ശ്രദ്ധതിരിക്കാന്‍ ധനമന്ത്രി ശ്രമം നടത്തിയിട്ടുണ്ട്. ഇതിനൊക്കെ ശേഷവും വളര്‍ച്ചയും വികസനവും തന്നെയാണ് വീണ്ടും ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍.
(എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയുടെ എഡിറ്ററാണ് ലേഖകന്‍)