ബജറ്റ് സമതുലിതവും വികസനോന്മുഖവും-കെ.എം.മാണി
Posted on: 01 Mar 2013
തിരുവനന്തപുരം: പി.ചിദംബരം അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സമതുലിതവും വികസനോന്മുഖവുമാണെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു.
ബജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. കുറഞ്ഞ പലിശയ്ക്കുള്ള കാര്‍ഷിക വായ്പ സ്വകാര്യ-വാണിജ്യ ബാങ്കുകള്‍ വഴിയും ലഭ്യമാക്കുന്നതിനുള്ള നടപടി പ്രാഥമിക മേഖലയുടെ വളര്‍ച്ചയെ സഹായിക്കും.
കേരളത്തിലെ നാളികേര വികസനത്തിനായി 75 കോടി രൂപ വകയിരുത്തിയത് സ്വാഗതാര്‍ഹമാണ്. വിവര സാങ്കേതിക വിദ്യാരംഗത്തും വ്യവസായ രംഗത്തും നമ്മുടെ വളര്‍ച്ചയ്ക്ക് ബംഗ്‌ളൂരുമായോ കോയമ്പത്തൂരുമായോ ബന്ധപ്പെടുത്തുന്ന ഒരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ അനിവാര്യമാണ്. അത് അനുവദിച്ചുതരാന്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം-മാണി പറഞ്ഞു.