ദിശാബോധമുള്ള ബജറ്റ്- ഇ.ടി. മുഹമ്മദ് ബഷീര്‍
Posted on: 01 Mar 2013
ന്യൂഡല്‍ഹി: ബജറ്റ് ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നതും ദിശാബോധമുള്ളതുമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഇന്ത്യയില്‍ നടപ്പിലാക്കിവരുന്ന സാമൂഹികക്ഷേമനടപടികള്‍ വിപുലീകരിക്കുന്നതും ഗ്രാമീണ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതുമാണ്. ഗ്രാമവികസനമന്ത്രാലയത്തിന്റെയും കാര്‍ഷികമന്ത്രാലയത്തിന്റെയും വിഹിതം യഥാക്രമം 40 ശതമാനവും 22 ശതമാനവുമായി വര്‍ധിപ്പിച്ചതുവഴി ഗ്രാമീണ ജനതയുടെ ക്ഷേമത്തിന് വഴിയൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.