സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കുന്ന ബജറ്റ് - മുഖ്യമന്ത്രി
Posted on: 01 Mar 2013
തിരുവനന്തപുരം: രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങള്‍ക്കും അവശവിഭാഗങ്ങള്‍ക്കും ഏറെ ആശ്വാസം പകരുന്ന ബജറ്റ് കേരളത്തിന് ഏറെ പ്രയോജനം ചെയ്യും. 1303 കോടിയുടെ അധിക നികുതി ലഭിക്കും. ജി.എസ്.ടി. നടപ്പാക്കുന്നത് കേരളത്തിന് ഗുണകരമാണ്.
കൊച്ചി മെട്രോയ്ക്കും കേരകര്‍ഷകര്‍ക്കും നല്ല പരിഗണന ലഭിച്ചു. വിദേശത്തുനിന്നു വരുന്നവര്‍ക്ക് കൂടുതല്‍ സ്വര്‍ണം കൊണ്ടുവരാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. സുഗന്ധദ്രവ്യ ബോര്‍ഡുകള്‍ക്ക് 583 കോടി രൂപ വകയിരുത്തി.
വനിതകളുടെ പദ്ധതികള്‍ക്ക് മുന്തിയ പരിഗണന നല്‍കാന്‍ പൊതുമേഖലയില്‍ വനിതാബാങ്ക്, യുവജനങ്ങള്‍ക്ക് തൊഴില്‍ നൈപുണ്യം നേടാനുള്ള പദ്ധതി എന്നിവ ശ്രദ്ധേയമാണ്. വിദ്യാഭ്യാസം, ആരോഗ്യം, മാനവശേഷി, ശിശുക്ഷേമം, ന്യൂനപക്ഷം, ആദിവാസി / പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങിയവയ്ക്ക് കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.