ലക്ഷ്യം വളര്‍ച്ച
Posted on: 01 Mar 2013
ഇളവുകള്‍ പരിമിതം
സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കും
പരിഷ്‌കരണവുമായി മുന്നോട്ട്
നാളികേര കൃഷി: കേരളത്തിന് 75 കോടി, കൊച്ചി മെട്രോയ്ക്ക് 130 കോടി

ന്യൂഡല്‍ഹി: രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണബജറ്റ് ധനമന്ത്രി പി. ചിദംബരം വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
തിരഞ്ഞെടുപ്പ് പടിവാതിലിലെത്തിയിട്ടും ബജറ്റില്‍ പതിവ്ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല. കാര്യമായ നികുതി ഇളവുകള്‍ ഇല്ല.
രാജ്യത്തെ വളര്‍ച്ചാലക്ഷ്യം നിറവേറ്റാനും ധനക്കമ്മി നിയന്ത്രിക്കാനുമുള്ള നടപടികള്‍ക്കാണ് പ്രാമുഖ്യം. സാമൂഹികമേഖലകള്‍ക്ക് കൂടുതല്‍ തുകവകയിരുത്തിയിട്ടുണ്ട്. എന്നാല്‍, സബ്‌സിഡികള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള പരിഷ്‌കരണനടപടികള്‍ തുടരുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാകുന്നു.
18,000 കോടി രൂപ സമാഹരിക്കാനായുള്ള പുതിയ നികുതിനിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്.
അടുത്ത സാമ്പത്തികവര്‍ഷം ധനക്കമ്മി മൊത്തആഭ്യന്തരഉത്പാദനത്തിന്റെ 4.8 ശതമാനമായി പരിമിതപ്പെടുത്താന്‍ കഴിയുമെന്ന് ബജറ്റ് പ്രത്യാശിക്കുന്നു. നടപ്പുവര്‍ഷമിത് 5.2 ശതമാനമാണ്. റവന്യൂക്കമ്മി 3.9 ശതമാനത്തില്‍നിന്ന് 3.3 ശതമാനമായി കുറയ്ക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. 5,55,322 കോടി രൂപ പദ്ധതിച്ചെലവും 11,09,975 കോടി പദ്ധതിയിതരച്ചെലവും പ്രതീക്ഷിക്കുന്നു.
നികുതിസ്ലാബിന് ഇളക്കമില്ല
ആദായനികുതി അടിസ്ഥാനസ്ലാബില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, രണ്ടു മുതല്‍ അഞ്ചുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്‍ 2,000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ചു. 1.8 കോടി നികുതിദായകര്‍ക്ക് ഇത് ഗുണകരമാകും.
ഒരു കോടി രൂപയ്ക്കുമേല്‍ വരുമാനമുള്ള അതിസമ്പന്നര്‍ക്ക് പത്തുശതമാനം സര്‍ച്ചാര്‍ജ്
ജയ് കിസാന്‍
കാര്‍ഷികവായ്പവിതരണത്തില്‍ വന്‍വര്‍ധന. 1.25 ലക്ഷം കോടി രൂപ അധികവായ്പ. മൊത്തം ഏഴ് ലക്ഷം കോടി രൂപ വായ്പയായി നല്‍കും
കൃഷിമന്ത്രാലയത്തിനുള്ള വിഹിതം 22 ശതമാനം വര്‍ധിച്ചു. മൊത്തം 27,049 കോടി രൂപ
സ്വര്‍ണം തിളങ്ങും
വിദേശത്തുനിന്ന്
സ്വര്‍ണം കൊണ്ടുവരാനുള്ള പരിധി കൂട്ടി.
പുരുഷന്മാര്‍ക്ക് 50,000
രൂപയുടെയും സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെയും സ്വര്‍ണം നികുതിയില്ലാതെ കൊണ്ടുവരാം
ഭവനവായ്പയ്ക്ക് നികുതിയിളവ്
അടുത്ത സാമ്പത്തികവര്‍ഷം 25 ലക്ഷം രൂപ വരെ ഭവനവായ്പ പലിശബാധ്യതയില്‍ ഒരു ലക്ഷം രൂപയ്ക്കുകൂടി നികുതിയിളവ് . നിലവില്‍ ഒന്നരലക്ഷം രൂപ പലിശയ്ക്കുള്ള നികുതികിഴിവിന് പുറമേയാണിത്. ഇളവ് ആദ്യവീടിനു മാത്രം
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
ഉച്ചഭക്ഷണ പരിപാടിക്ക് 13,215 കോടി
പ്രായമായവര്‍ക്ക് വേണ്ടി എട്ടുപ്രാദേശിക പരിചരണ കേന്ദ്രങ്ങള്‍
'ആയുഷ്' വകുപ്പിന് 1,069 കോടി
നാഷണല്‍ ലൈവ്‌സ്റ്റോക്ക് മിഷന് 307 കോടി
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആര്‍.എസ്.ബി.വൈ. റിക്ഷവലിക്കുന്നവര്‍ക്കും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കും കൂടി
സേവനനികുതി നല്‍കാത്തവര്‍ക്കായി ഒറ്റത്തവണത്തെ സ്വമേധയാ വെളിപ്പെടുത്തല്‍ പ്രോത്സാഹന
പദ്ധതി
പൊതുമേഖലാ ബാങ്കുകള്‍ക്ക് 14,000 കോടിയുടെ അധിക
മൂലധനം
ചരക്ക്, സേവന നികുതി (ജി.എസ്.ടി.) നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ ആദ്യഘട്ടമായി 9,000 കോടി
ജി.എസ്.ടി. താമസിയാതെ നടപ്പാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ
സബ്‌സിഡിപ്പണം നേരിട്ട് കൈമാറുന്ന പദ്ധതി യു. പി.എ. സര്‍ക്കാറിന്റെ കാലത്തുതന്നെ രാജ്യത്ത് പൂര്‍ണമായി നടപ്പാക്കും
സഹകരണ ബാങ്കിങ്
മേഖലയില്‍ കോര്‍ ബാങ്കിങ്
സൗകര്യം ഏര്‍പ്പെടുത്തും
കാര്‍പ്പറ്റുകള്‍ കയര്‍, ചണം എന്നിവകൊണ്ടുള്ള ഫ്ലോര്‍ കവറിങ്ങുകള്‍ എന്നിവയുടെ എകൈ്‌സസ് തീരുവ
കൂട്ടി
പത്തു ലക്ഷം യുവാക്കളെ പരിശീലിപ്പിക്കുന്നതിന് 1,000 കോടിയുടെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് പദ്ധതി
ദേശീയ ഭക്ഷ്യ സുരക്ഷയ്ക്കായി 10,000 കോടി നീക്കിവെച്ചു
വിദ്യാഭ്യാസത്തിന് 65,867 കോടി
ആരോഗ്യ കുടുംബക്ഷേമ പദ്ധതികള്‍ക്ക് 37,330 കോടി
വില കൂടും
2,000 രൂപയില്‍ കൂടുതല്‍ വിലയുള്ള മൊബൈല്‍ ഫോണ്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ ഇറക്കുമതിചെയ്ത കാറുകള്‍, ആഡംബരവാഹനങ്ങള്‍ 800 സി.സി.യില്‍ കൂടുതല്‍ ശേഷിയുള്ള ഇറക്കുമതി ചെയ്ത കാര്‍ സിഗരറ്റ് എ.സി. റെസ്റ്റോറന്റിലെ ഭക്ഷണനിരക്ക് 50 ലക്ഷം രൂപയില്‍ കൂടുതലുള്ള വസ്തുവിന്റെ വില്പന ഫ്ലോറിങ് മാര്‍ബിള്‍ 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ളതും ഒരു കോടിയില്‍ കൂടുതല്‍ മൂല്യമുള്ളതുമായ ഫ്ലാറ്റുകളും വീടുകളും സെറ്റ്‌ടോപ് ബോക്‌സുകള്‍ ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളുപയോഗിച്ച് നിര്‍മിക്കുന്ന സില്‍ക്ക് വസ്ത്രങ്ങള്‍
വില കുറയും
ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍
രത്‌നക്കല്ലുകള്‍
ലോറികളുടെ ഷാസി
പെണ്‍പക്ഷം
വനിതാശാക്തീകരണത്തിനും സുരക്ഷയ്ക്കുമായി
1,000 കോടി രൂപയുടെ നിര്‍ഭയനിധി
പൊതുമേഖലയില്‍
വനിതകളുടെ
സ്വന്തം ബാങ്ക്. 1,000 കോടി വകയിരുത്തി
ഒക്ടോബറില്‍
പ്രവര്‍ത്തനം തുടങ്ങും
വനിതാ ശിശുക്ഷേമത്തിന് 17,700 കോടി
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം തടയാന്‍ 2,000 കോടി രൂപ
2,03,672 കോടിയുടെ പ്രതിരോധം
പ്രതിരോധ മന്ത്രാലയത്തിന് 2,03,672 കോടി രൂപ;
14 ശതമാനം വര്‍ധന
ന്യൂനപക്ഷ ക്ഷേമത്തിന് 3,511 കോടി
രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ് സ്‌കീം പ്രകാരമുള്ള വരുമാന പരിധി പത്തില്‍ നിന്ന് 12 ലക്ഷമാക്കി
ഉയര്‍ത്തി
പ്രത്യക്ഷ നികുതിച്ചട്ടം (ഡി.ടി.സി.) ബജറ്റിന്റെ
നടപ്പുസമ്മേളനത്തില്‍
ഓഹരി വിപണിയില്‍ തകര്‍ച്ച
ബജറ്റ് ഓഹരിവിപണിയില്‍ കടുത്ത നിരാശ പടര്‍ത്തി. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 224 പോയന്റും നാഷണല്‍
എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി 103 പോയന്റും
ഇടിഞ്ഞു
വളര്‍ച്ചനിരക്ക് കൂട്ടാന്‍ പര്യാപ്തമായ നടപടികള്‍
ഇല്ലെന്ന് വ്യവസായലോകം പ്രതികരിച്ചു
നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുന്ന ബജറ്റെന്ന് കോണ്‍ഗ്രസ്
സാധാരണക്കാരെ അവഗണിച്ച ഭാവനാശൂന്യമായ ബജറ്റെന്ന് പ്രതിപക്ഷം