Mathrubhumi Logo
  unionbudget2013

നേരിട്ട് പണം പദ്ധതി രാജ്യത്താകമാനം

Posted on: 01 Mar 2013

പണം നേരിട്ട് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന പദ്ധതി യു.പി.എ. സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ത്തന്നെ രാജ്യത്ത് എല്ലായിടത്തേക്കും വ്യാപിപ്പിക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതുവരെ 11 ലക്ഷം പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമപദ്ധതികളിലെ ചോര്‍ച്ച ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. അതിന്റെ തുടക്കമാണ് നേരിട്ടു പണം കൈമാറുന്ന പദ്ധതി. ഗുണഭോക്താക്കളുടെ ഡിജിറ്റല്‍ രൂപത്തിലെ പട്ടിക ലഭ്യമാക്കും. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തി എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കും. കേന്ദ്ര പദ്ധതികളിലെ ചോര്‍ച്ച തടയാനുള്ള നടപടിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 11-ാം പദ്ധതിയില്‍ 173 കേന്ദ്രപദ്ധതികളുണ്ട്. ഇത് എഴുപതാക്കി പുനഃക്രമീകരിക്കും. രണ്ടു കൊല്ലത്തിലൊരിക്കല്‍ പദ്ധതികള്‍ പുനഃപരിശോധിക്കും. കേന്ദ്ര സഹായത്തിന്റെ ഭാഗമായാകും ഈ പദ്ധതികള്‍ക്ക് ഫണ്ടുകള്‍ ലഭ്യമാക്കുക. വരുന്ന സാമ്പത്തികവര്‍ഷം സംസ്ഥാനങ്ങള്‍ക്ക് 5,87,082 കോടി രൂപയാണ് നല്‍കുന്നത്.








ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss