എസ്.യു.വി.ക്ക് വില കൂടും
Posted on: 01 Mar 2013
സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും (എസ്.യു.വി.) ഇറക്കുമതി ചെയ്യുന്ന ആഡംബരവാഹനങ്ങള്‍ക്കും വില കൂടും.എസ്.യു.വി.കളുടെ എക്‌സൈസ് തീരുവ 27 ശതമാനത്തില്‍ നിന്നും 30 ശതമാനമാക്കി വര്‍ധിപ്പിച്ചു. എന്നാല്‍ ടാക്‌സിയായി രജിസ്റ്റര്‍ ചെയ്യുന്ന എസ്.യു.വി.കളുടെ തീരുവ 27 ശതമാനമായി തുടരും. ''കൂടിയ പാര്‍ക്കിങ് സ്ഥലവും വിശാലമായ നിരത്തും വേണ്ട എസ്.യു.വി.ക്ക് കൂടുതല്‍ നികുതി' നല്‍കണം എന്നാണ് മന്ത്രി ചിദംബരം പറഞ്ഞത്.
ആഡംബര വാഹനങ്ങളുടെ ഇറക്കുമതി തീരുവ നിലവിലുള്ള 75 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. 800 സി.സി-യ്ക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള ഇറക്കുമതി ചെയ്യുന്ന ആഡംബര ബൈക്കുകള്‍ക്ക് ഇനി മുതല്‍ 75 ശതമാനം തീരുവ ഒടുക്കേണ്ടിവരും. നിലവില്‍ ഇത് 60 ശതമാനമായിരുന്നു.