എഫ്.എം. റേഡിയോ 294 നഗരങ്ങളില്‍ക്കൂടി
Posted on: 01 Mar 2013
എഫ്.എം. റേഡിയോ സേവനങ്ങള്‍ 294 നഗരങ്ങളില്‍ക്കൂടി ലഭ്യമാക്കും. 2013-14ല്‍ പുതിയ 839 എഫ്.എം. റേഡിയോചാനലുകള്‍ ലേലം ചെയ്യും. ഒരുലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിലെല്ലാം സ്വകാര്യ എഫ്.എം. റേഡിയോ സേവനം ലഭ്യമാകും. രാജ്യത്ത് ഡിജിറ്റലൈസേഷന്‍ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ സെറ്റ് ടോപ് ബോക്‌സുകളുടെ ഇറക്കുമതിത്തീരുവ അഞ്ചില്‍നിന്ന് പത്തുശതമാനമാക്കി.