എ.സി. റെസ്റ്റോറന്റുകള്‍ക്ക് സേവന നികുതി
Posted on: 01 Mar 2013
എയര്‍ കണ്ടീഷന്‍ ചെയ്ത റെസ്റ്റോറന്റുകളെ സേവന നികുതി ശൃംഖലയുടെ കീഴില്‍ കൊണ്ടുവന്നു. ഇതോടെ, എ.സി. റെസ്റ്റോറന്റുകളില്‍ നിന്നുള്ള ഭക്ഷണത്തിന് വിലയേറും. അതേസമയം, സേവന നികുതി കുടിശ്ശിക അടയ്ക്കുന്നതിന് ഒറ്റത്തവണ സ്വമേധയാ തീര്‍പ്പാക്കല്‍ പദ്ധതിയും പ്രഖ്യാപിച്ചു. ചെലവുകുറഞ്ഞ വീടുകള്‍ക്കും ഒറ്റ മുറിയുള്ള വീടുകള്‍ക്കുമുള്ള സേവന നികുതി ഇളവ് തുടരും.
2000 ചതുരശ്രയടിക്ക് മുകളില്‍ ഒരു കോടി രൂപയില്‍ കൂടുതല്‍ വിലയുള്ള വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും സേവന നികുതിയിനത്തില്‍ നല്‍കിവന്ന ഇളവ് 75-ല്‍ നിന്ന് 70 ശതമാനമായി കുറച്ചു. 17,00,000 പേരാണ് സേവനനികുതി നല്‍കേണ്ടത്. എന്നാല്‍ 7,00,000 പേര്‍ മാത്രമാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത്. ചിലര്‍ അടയ്ക്കുന്നത് നിര്‍ത്തി. എല്ലാവരുടെയും പിറകെപ്പോയി നടന്ന് അടപ്പിക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. അതിനവരെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് ഒറ്റത്തവണ പദ്ധതി പ്രഖ്യാപിച്ചത്.
'വോളണ്ടറി കംപ്ലയന്‍സ് എന്‍കറേജ്‌മെന്റ് സ്‌കീം' എന്ന് പേരിട്ടിട്ടുള്ള ഒറ്റത്തവണ പദ്ധതി ഉപയോഗപ്പെടുത്തി ഒന്നോ രണ്ടോ ഗഡുക്കളായി 2007 ഒക്ടോബര്‍ മുതലുള്ള കുടിശ്ശികയടക്കാന്‍ അവസരം ലഭിക്കും. ഇത്തരം കേസുകളില്‍ പലിശയും പിഴയും മറ്റ് ശിക്ഷണനടപടികളും ഒഴിവാക്കും. സംസ്ഥാന തൊഴിലധിഷ്ഠിത പരിശീലന കൗണ്‍സിലുകള്‍ നടത്തുന്ന കോഴ്‌സുകളും കാര്‍ഷിക, കാര്‍ഷികോത്പന്നങ്ങളുടെ പരിശീലന പരിപാടികളും സേവനനികുതിയുടെ നിഷേധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിനിമാ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ പകര്‍പ്പവകാശത്തിന് മാത്രമായി സേവന നികുതി നിജപ്പെടുത്തണമെന്ന സിനിമാ വ്യവസായത്തിന്റെ ആവശ്യം ധനമന്ത്രി അംഗീകരിച്ചു.