ഗ്രാമങ്ങള്‍ക്ക് മുന്‍ഗണന: വിഹിതത്തില്‍ 46 ശതമാനം വര്‍ധന
Posted on: 01 Mar 2013
ഗ്രാമീണ മേഖലയിലെ വികസന പദ്ധതികള്‍ക്ക് വന്‍ പ്രാധാന്യം നല്‍കിയാണ് ചിദംബരം ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത്. ഗ്രാമീണ വികസനപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 46 ശതമാനം കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്.
ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്ക് 33,000 കോടി രൂപയും ഇന്ദിരാ ഭവനനിര്‍മാണപദ്ധതിക്ക് 15,184 കോടി രൂപയും ലഭിക്കും. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മാണപദ്ധതിക്ക് 21,700 കോടി രൂപയാണ് വകയിരുത്തിയത്. പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങളില്‍ രണ്ടാംഘട്ടം തുടങ്ങും. ആന്ധ്രാപ്രദേശ്, ഹരിയാണ, കര്‍ണാടകം, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടും. കുടിവെള്ള-ശുചീകരണ മന്ത്രാലയത്തിനും കൂടുതല്‍ വിഹിതം അനുവദിച്ചു. ആര്‍സനിക്ക്, ഫ്ലൂറൈഡ് ബാധയുള്ള 12,000 ആവാസമേഖലകളില്‍ ശുദ്ധജല പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 1400 കോടി രൂപ അനുവദിച്ചു.