Mathrubhumi Logo
  unionbudget2013

ആരോഗ്യ ഇന്‍ഷുറന്‍സ് ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കും

പി. ബസന്ത്‌ Posted on: 01 Mar 2013

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജന (ആര്‍.എസ്.ബി.വൈ.) റിക്ഷ വലിക്കുന്നവര്‍ക്കും ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍ക്കും കൂടി നല്‍കാന്‍ ബജറ്റില്‍ നിര്‍ദേശം. ശുചീകരണ തൊഴിലാളികള്‍, ഖനിത്തൊഴിലാളികള്‍, പാഴ്‌വസ്തുക്കള്‍ പെറുക്കുന്നവര്‍ എന്നിവര്‍ക്കും ആനുകൂല്യം ലഭിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 3.4 കോടി ജനങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെയും ജനറല്‍ ഇന്‍ഷുറന്‍സിന്റെയും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ബഹുമുഖ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പത്തു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ അനുമതിയില്ലാതെ തന്നെ ബ്രാഞ്ച് തുടങ്ങാം.
ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാരായി പ്രവര്‍ത്തിക്കാം. ഇതിലൂടെ ബാങ്കുകളുടെ ശൃംഖല ഇന്‍ഷുറന്‍സിന്റെ പ്രവര്‍ത്തന മേഖലയും വര്‍ധിപ്പിക്കുന്നതിന് ഉപയോഗിക്കും. ബാങ്ക് കറസ്‌പോണ്ടന്റുമാര്‍ക്ക് അല്ലെങ്കില്‍ ഏജന്റുമാര്‍ക്ക് മൈക്രോ ഇന്‍ഷുറന്‍സ് പദ്ധതികള്‍ വില്‍ക്കുന്നതിന് അനുമതി നല്‍കും. പതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള പട്ടണങ്ങളില്‍ 2014 മാര്‍ച്ചിനകം ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസ് തുറക്കും. സ്വയംസഹായ സംഘങ്ങള്‍, ഗാര്‍ഹിക തൊഴിലാളി സംഘടനകള്‍, അങ്കണവാടി ജീവനക്കാര്‍, സ്‌കൂള്‍ ടീച്ചര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്കെല്ലാം ഗ്രൂപ്പ് ഇന്‍ഷുറന്‍സ് നല്‍കും. ട്രൈബ്യൂണലുകളിലും കോടതികളിലുമായി കെട്ടിക്കിടക്കുന്ന തേഡ് പാര്‍ട്ടി ക്ലെയിം സംബന്ധിച്ച കേസുകള്‍ തീര്‍പ്പാക്കുന്നതിന് എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും അദാലത്തുകള്‍ സംഘടിപ്പിക്കും.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss