ഏറെക്കുറെ സന്തുലിതം -വീരേന്ദ്രകുമാര്‍
Posted on: 01 Mar 2013
കോഴിക്കോട്: വികസനത്തിന് പണം കണ്ടെത്തിയും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഗണിച്ചും ഏറെക്കുറെ സന്തുലിതമായ ബജറ്റാണ് ചിദംബരം അവതരിപ്പിച്ചതെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. സാമൂഹിക സുരക്ഷയ്ക്കും തൊഴില്‍ അവസരങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചു.
ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടറിഞ്ഞാണ് ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളത്. സാമ്പത്തിക കമ്മി 3.5 ശതമാനമാക്കി നിലനിര്‍ത്തി ആഗോള ക്രെഡിറ്റ് റേറ്റിങ്ങില്‍ ഇന്ത്യയെ ശക്തമായി നിലനിര്‍ത്താനുള്ള നിര്‍ദേശങ്ങളും ബജറ്റില്‍ കാണുന്നുണ്ട്.
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കുട്ടികള്‍ക്കും പതിവില്ലാത്തവിധം ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത് പുതുമയാണ്.
കാര്‍ഷികമേഖലയ്ക്ക് 22 ശതമാനം ചെലവ് വര്‍ധന, പ്രാദേശിക പ്രത്യേകതയ്ക്കനുസരിച്ച് വിളകള്‍ക്കായി പണം നീക്കിവെക്കാനുള്ള നിര്‍ദേശം എന്നിവ സ്വാഗതാര്‍ഹമാണ്. കൊച്ചി മെട്രോയ്ക്കും കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയ്ക്കും പണമനുവദിച്ചതും നാളികേരകൃഷി പ്രോത്സാഹനത്തിന് സഹായമനുവദിച്ചതും കേരളത്തിന് ഗുണകരമാണ്.
സമ്പന്നര്‍ക്ക് സര്‍ചാര്‍ജ് ചുമത്താനും താഴ്ന്ന വരുമാനക്കാര്‍ക്കും സംരംഭകര്‍ക്കും ഇളവുനല്‍കാനും ധനമന്ത്രി ശ്രദ്ധിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.