Mathrubhumi Logo
  unionbudget2013

ഭാവനാശൂന്യം -ബി.ജെ.പി.

Posted on: 01 Mar 2013


ഭാവനാശൂന്യവും കഴമ്പില്ലാത്തതുമായ ബജറ്റാണ് ധനമന്ത്രി പി.ചിദംബരം അവതരിപ്പിച്ചതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. ഇടത്തരക്കാര്‍ക്കും കര്‍ഷകര്‍ക്കും ഗുണമുള്ളതൊന്നും കാര്യമായി ബജറ്റിലില്ല.
വിലക്കയറ്റം തടയുന്നതിനൊപ്പം കൃഷിക്കും നിര്‍മാണ മേഖലയ്ക്കും ഊന്നല്‍നല്‍കുന്ന ബജറ്റായിരുന്നു വേണ്ടത്. എന്നാല്‍, എല്ലാവരും നിരാശരായതായി ലോക്‌സഭാ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞു.
വനിതകളും യുവാക്കളും പാവങ്ങളുമാണ് ഊന്നല്‍ നല്‍കേണ്ട വിഭാഗങ്ങളെന്ന് പറഞ്ഞെങ്കിലും അവര്‍ക്ക് ബജറ്റില്‍ ഒന്നുമില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതൊന്നും ബജറ്റിലില്ല. സാധാരണക്കാരന്റെയോ കൃഷിക്കാരന്റെയോ മുഖം ധനമന്ത്രി കണ്ടില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. കഴമ്പില്ലാത്ത ബജറ്റാണ് ചിദംബരം അവതരിപ്പിച്ചതെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും കുറ്റപ്പെടുത്തി.



ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss