ബജറ്റ് പ്രശംസനീയം - പ്രധാനമന്ത്രി
Posted on: 01 Mar 2013
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ വെച്ചുനോക്കുമ്പോള്‍ ധനമന്ത്രി പി.ചിദംബരത്തിന്റേത് പ്രശംസനീയമായ ബജറ്റാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു
രാജ്യത്ത് തൊഴിലാളികള്‍ കൂടുന്നതനുസരിച്ച് തൊഴിലുകളും വര്‍ധിക്കണം. ഇതിന് വളര്‍ച്ചനിരക്ക് നിലനിര്‍ത്തണം. മൂന്നുവര്‍ഷത്തിനകം എട്ടുശതമാനം വളര്‍ച്ച കൈവരിക്കാന്‍ പ്രതീക്ഷനല്‍കുന്ന ബജറ്റാണ് ചിദംബരം അവതരിപ്പിച്ചത്.
ധനക്കമ്മി, നാണ്യപ്പെരുപ്പം, കറന്റ് അക്കൗണ്ട് കമ്മി എന്നിവയാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വിഘാതമായി നില്‍ക്കുന്നത്. ധനമന്ത്രി ചൂണ്ടിക്കാട്ടിയ എല്ലാ വെല്ലുവിളികളും അവസരങ്ങളാക്കി മാറ്റാന്‍ എല്ലാ മന്ത്രാലയങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ബജറ്റിനുശേഷം പ്രധാനമന്ത്രി പറഞ്ഞു.