അടിസ്ഥാന നികുതിനിരക്കില്‍ മാറ്റമില്ല
എം.കെ. അജിത്കുമാര്‍ Posted on: 01 Mar 2013
ഇറക്കുമതി, എകൈ്‌സസ്, സേവനനികുതിയുടെ അടിസ്ഥാനനിരക്കുകളില്‍ മാറ്റമില്ലെങ്കിലും ചില സാമഗ്രികളുടെ കാര്യത്തില്‍ നികുതിയിളവും മറ്റു ചിലവയുടെ കാര്യത്തില്‍ അധിക നികുതിയും ഏര്‍പ്പെടുത്തി.
കൂടുതല്‍ സ്വര്‍ണം കൊണ്ടുവരാം
1991ല്‍ ഏര്‍പ്പെടുത്തിയ ബാഗേജ് ചട്ടങ്ങളില്‍ മാറ്റം വരുത്തി വിദേശയാത്രക്കാര്‍ക്ക് കൂടുതല്‍ തുകയ്ക്കുള്ള സ്വര്‍ണം കൊണ്ടുവരാമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പുരുഷന്‍മാര്‍ക്ക് 50,000 രൂപയുടേയും സ്ത്രീകള്‍ക്ക് ഒരുലക്ഷം രൂപയുടേയും സ്വര്‍ണം ഇനി നികുതിയില്ലാതെ കൊണ്ടുവരാം. നിലവില്‍ ഇത് യഥാക്രമം 10,000 രൂപയും 20,000 രൂപയുമാണ്. വിമാനങ്ങളിലും കപ്പലുകളിലും ജോലിചെയ്യുന്നവര്‍ക്ക് 1500 രൂപയുടെ സ്വര്‍ണം നികുതിയില്ലാതെ കൊണ്ടുവരാം. ഇപ്പോള്‍ 600 രൂപയുടെ സ്വര്‍ണം കൊണ്ടുവരാന്‍മാത്രമേ അനുമതിയുള്ളൂ.
പട്ടിന്റെ കയറ്റുമതിത്തീരുവ കൂട്ടി
* അസംസ്‌കൃത പട്ടിന്റെ കയറ്റുമതി തീരുവ അഞ്ച് ശതമാനത്തില്‍നിന്ന് 15 ശതമാനമാക്കി.
* കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ അമൂല്യരത്‌നങ്ങളുടെ കയറ്റുമതിത്തീരുവ പത്തില്‍നിന്ന് രണ്ടു ശതമാനമാക്കി.
* തോലുത്പന്നങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ പ്രോത്സാഹനത്തിന് ചില ഉല്പാദകയന്ത്രങ്ങളുടെ ഇറക്കുമതിത്തീരുവ 7.5 ശതമാനത്തില്‍നിന്ന് അഞ്ച്ശതമാനമാക്കി കുറച്ചു.
* സംസ്‌കരിക്കാത്ത ഇല്‍മനൈറ്റുകളുടെ കയറ്റുമതിക്ക് 10 ശതമാനം തീരുവ ഏര്‍പ്പെടുത്തി. സംസ്‌കരിച്ചവയ്ക്ക് 5 ശതമാനം നികുതി.
* ഓട്‌സ് ധാന്യത്തിന്റേയും ഹെയ്‌സല്‍ നട്‌സിന്റേയും ഇറക്കുമതിത്തീരുവ 30 ശതമാനത്തില്‍നിന്ന് 15 ശതമാനമാക്കി.
* അരിയുടെ തവിടില്‍നിന്ന് എണ്ണ മാറ്റിയതിനുശേഷമുള്ള പിണ്ണാക്കിന്റെ കയറ്റുമതിത്തീരുവ പിന്‍വലിച്ചു.
റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് വില കുറയും
* റെഡിമെയ്ഡ് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കൈകൊണ്ടുണ്ടാക്കുന്ന പരുത്തിനാരിന് എകൈ്‌സസ് തീരുവ ഏര്‍പ്പെടുത്തില്ല. നെയ്ത്തുനൂലിന്റെ ഫൈബര്‍ഘട്ടത്തില്‍ 12 ശതമാനം എകൈ്‌സസ് തീരുവ. പതിവു സെന്‍വാറ്റിന് പുറമെയാണിത്.
* കൈകൊണ്ട് നിര്‍മിക്കുന്ന കാര്‍പ്പറ്റുകളേയും കയര്‍, ചണം തുടങ്ങിയവകൊണ്ടുള്ള ചവിട്ടിമെത്തകളേയും എകൈ്‌സസ് തീരുവയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി.
* സിഗരറ്റ്, ചുരുട്ടുകള്‍ തുടങ്ങിയവയുടെ എകൈ്‌സസ് തീരുവ 18 ശതമാനം കൂട്ടി.
മൊബൈല്‍ഫോണിന് വിലകൂടും
* 2000 രൂപയില്‍ കൂടുതല്‍ വിലയുള്ള മൊബൈല്‍ഫോണുകളുടെ എകൈ്‌സസ് തീരുവ ആറു ശതമാനം കൂട്ടി.
* ഒരു ചതുരശ്രമീറ്റര്‍ മാര്‍ബിളിന്റെ നികുതി നിലവില്‍ 30 രൂപയെന്നത് 60 രൂപയാക്കി. മാര്‍ബിളിനുണ്ടായ വിലക്കയറ്റം കണക്കിലെടുത്ത് 1996-ല്‍ നിശ്ചയിച്ച എകൈ്‌സസ് തീരുവയിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്.
* ആയുര്‍വേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി, ബയോകെമിക് എന്നീ സമ്പ്രദായങ്ങളിലുള്ള ബ്രാന്‍ഡഡ് മരുന്നുകളുടെ നികുതി അതിന്റെ പരമാവധി വിലയുടെ അടിസ്ഥാനത്തില്‍ കണക്കാക്കും. നികുതി 35 ശതമാനം കുറയ്ക്കും.