പുതിയ ഭവനവായ്‌പക്ക് 2.5 ലക്ഷം വരെ പലിശയ്ക്ക് നികുതിയിളവ്
വില്‍സണ്‍ വര്‍ഗീസ് Posted on: 01 Mar 2013
2013-14 സാമ്പത്തികവര്‍ഷത്തില്‍ 25 ലക്ഷംരൂപവരെ ഭവനവായ്പ എടുക്കുന്നവരുടെ പലിശബാധ്യതയില്‍ നിലവിലുള്ള 1.5 ലക്ഷത്തിനുപുറമെ ഒരുലക്ഷം രൂപയ്ക്കുകൂടി നികുതിയിളവ് ലഭിക്കും. നിലവില്‍ ഭവനവായ്പ എടുത്തിട്ടുള്ളവര്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല. ഭുമിവില 40 ലക്ഷത്തില്‍ താഴെയായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
നിലവിലെ ഉയര്‍ന്ന പലിശനിരക്കുകള്‍ രാജ്യത്തെ നിര്‍മാണമേഖലയെ പിന്നോട്ടടിക്കുന്നതിന് പരിഹാരമായാണ് ധനമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഭവനനിര്‍മാണമേഖലയ്ക്ക് ഈ ഇളവ് നല്‍കുകവഴി അടിസ്ഥാന വ്യവസായങ്ങളായ സിമന്റ്, സ്റ്റീല്‍, ഗ്ലാസ് മേഖലകളിലും കാര്യമായ പുരോഗതി ലക്ഷ്യംവെക്കുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
ഓഹരിരംഗത്തേക്ക് പുതിയ വ്യക്തികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്ന രാജീവ് ഗാന്ധി ഇക്വറ്റി സേവിംഗ്‌സ് സ്‌കീമിന്റെ പരിധി 10 ലക്ഷത്തില്‍ നിന്ന് 12 ലക്ഷമാക്കി. ഈ സ്‌കീമില്‍ നിക്ഷേപിക്കുന്നവര്‍ക്കുള്ള ആനുകുല്യം മുന്നുവര്‍ഷമാക്കിയിട്ടുമുണ്ട്. നിലവില്‍ ഒരു വര്‍ഷത്തേക്കാണ് ഇത്. പ്ലാന്റുകള്‍ക്കും മെഷിനറികള്‍ക്കുമായി 100 കോടി വരെ നിക്ഷേിക്കുന്ന കമ്പനികള്‍ക്ക് 15 ശതമാനം നിക്ഷേപഅലവന്‍സിന് അര്‍ഹതയുണ്ടായിരിക്കും. രണ്ടു വര്‍ഷമാണ് സ്‌കീമിന്റെ കാലാവധി.
ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മാണരംഗത്തെ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ഈ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് കസ്റ്റംസ്‌നികുതി ഒഴിവാക്കും.
താഴ്ന്ന വരുമാനക്കാരുടേയും സാധാരണക്കാരുടേയും നിക്ഷേപങ്ങള്‍ക്ക് നിക്ഷേപകാലയളവിലെ പണപ്പെരുപ്പത്തില്‍നിന്ന് പരിരക്ഷ നല്‍കും. റിസര്‍വ് ബാങ്കുമായി ആലോചിച്ച് ഇതിനായി ഇന്‍ഫ്ലേഷന്‍ ഇന്റക്‌സ് ബോണ്ട് അഥവാ ഇന്‍ഫ്ലേഷന്‍ ഇന്റക്‌സ്ഡ് നാഷണല്‍ സെക്യൂരിറ്റി സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കും.വ്യാവസായികമേഖലയില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.