പ്രതിരോധ വിഹിതത്തില്‍ 14 ശതമാനം വര്‍ധന
Posted on: 01 Mar 2013
പ്രതിരോധത്തിന് ബജറ്റില്‍ നീക്കിവെച്ചത് 2,03,672 കോടി രൂപ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം കൂടുതലാണിത്. 86, 741 കോടിയുടെ മൂലധനച്ചെലവും ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 69,579 കോടി രൂപയായിരുന്നു. ആവശ്യമെങ്കില്‍ രാജ്യ സുരക്ഷക്കായി കൂടുതല്‍ തുക കണ്ടെത്തും.
പ്രതിരോധ മന്ത്രാലയം മൂന്ന് സേനാവിഭാഗങ്ങളുടെയും ആധുനികീകരണ പ്രക്രിയയുമായി മുന്നോട്ടുപോവുകയാണ്. ഇതിനുപുറമേ ചൈനയുമായുള്ള അതിര്‍ത്തിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടര്‍ന്നുവരികയാണ്.
വ്യോമസേനക്കായി 126 വിവിധോദ്ദേശ പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിനും 22 അപ്പാച്ചേ ഹെലിക്കോപ്റ്ററുകള്‍ വാങ്ങുന്നതിനും 15 ഹെവി ലിഫ്റ്റ് ഹേലിക്കോപ്റ്ററുകള്‍ വാങ്ങുന്നതിനുമുള്ള നടപടികളും മുന്നോട്ടുപോകുന്നുണ്ട്.
പ്രതിരോധ വകുപ്പിനുള്ള നീക്കിവെപ്പില്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി പൊതുവില്‍ സംതൃപ്തി പ്രകടിപ്പിച്ചു.