വനിതാബാങ്ക് നിര്‍ഭയനിധി
പി.കെ. മണികണ്ഠന്‍ Posted on: 01 Mar 2013
തെക്കന്‍ഡല്‍ഹിയില്‍, ഓടുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച യു.പി. ബലിയയിലെ യുവതിയുടെ രക്തസാക്ഷിത്വം നിരര്‍ഥകമായില്ല. വനിതകള്‍ക്കായി പ്രത്യേക പൊതുമേഖലാബാങ്ക് ഉള്‍പ്പെടെ വനിതാക്ഷേമം ലക്ഷ്യമാക്കി ഒട്ടേറെ പദ്ധതികള്‍ പൊതുബജറ്റില്‍ ധനമന്ത്രി പി.ചിദംബരം പ്രഖ്യാപിച്ചു. ആയിരംകോടി രൂപയുടെ 'നിര്‍ഭയനിധി'യാണ് പ്രഖ്യാപനങ്ങളില്‍ ശ്രദ്ധേയം.
സമീപകാലസംഭവങ്ങള്‍ നമ്മുടെ ഉദാരവും പുരോഗമനപരവുമായ വിശ്വാസത്തില്‍ കറുത്ത നിഴല്‍ വീശിയതായി ചിദംബരം പറഞ്ഞു. നമ്മള്‍ സ്ത്രീകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം. ഇതിനായി സര്‍ക്കാറും സര്‍ക്കാറിതര സംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കും. വനിത-ശിശുക്ഷേമ മന്ത്രാലയം മറ്റ് മന്ത്രാലയങ്ങളുമായി സഹകരിച്ച് നിര്‍ഭയനിധി ഏതുരൂപത്തിലാവണമെന്ന് നിശ്ചയിക്കുമെന്നും ചിദംബരം വ്യക്തമാക്കി. നിര്‍ഭയനിധി തങ്ങള്‍ക്കുള്ള ആദരമാണെന്ന് യുവതിയുടെ അച്ഛന്‍ പ്രതികരിച്ചു.
രാജ്യത്തെ ആദ്യ വനിതാബാങ്കും ചിദംബരം പ്രഖ്യാപിച്ചു. ബാങ്കിന്റെ പ്രാരംഭമൂലധനമായി ആയിരം കോടിരൂപ ബജറ്റില്‍ വകയിരുത്തി. ലൈസന്‍സും ആവശ്യമായ അനുമതികളും ഒക്ടോബറോടെ ലഭ്യമാകും. സഭയിലെ എല്ലാവരെയും ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കുന്നതായും ചിദംബരം പറഞ്ഞു. രണ്ട് പൊതുമേഖലാ ബാങ്കുകളടക്കം ഒട്ടേറെ ബാങ്കുകളുടെ മേധാവികള്‍ സ്ത്രീകളാണ്. എന്നാല്‍, സ്ത്രീകള്‍ നടത്തുന്ന, സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളെ സഹായിക്കുന്ന, ഭൂരിപക്ഷ ജീവനക്കാരും സ്ത്രീകളായുള്ള, സ്ത്രീകള്‍ക്കു വേണ്ടിയുള്ള ബാങ്ക് ഇപ്പോഴില്ല. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും പ്രതിപക്ഷനേതാവ് സുഷമാ സ്വരാജും ഒരുപോലെ കൈയടിച്ച് വനിതാബാങ്കിനെ സ്വാഗതംചെയ്തു.
വനിതാ-ശിശുക്ഷേമത്തിന് 17,700 കോടിരൂപ ബജറ്റില്‍ നീക്കിവെച്ചു. വനിതാക്ഷേമത്തിനുള്ള വിവിധ പദ്ധതികളിലായി 97,134 കോടി രൂപയാണ് ലിംഗസമത്വം ഉറപ്പാക്കാനുള്ള വിഹിതത്തുക. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 88,142.8 കോടി രൂപയായിരുന്നു വനിതകള്‍ക്കുള്ള വിഹിതം.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം തടയാനുള്ള പദ്ധതികള്‍ക്കായി രണ്ടായിരംകോടി രൂപയുടെ അധികതുകയും പ്രഖ്യാപിച്ചു. ഒറ്റയ്ക്ക് കഴിയുന്നവരും വിധവകളുമായ സ്ത്രീകള്‍ക്ക് അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കാനുള്ള അവസരമുണ്ടാക്കണമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു.
പതിവിന് വിപരീതമായി ബജറ്റ് അവതരണവേളയില്‍ ഒട്ടേറെത്തവണ വനിതാക്ഷേമവും സ്ത്രീസുരക്ഷയും പരാമര്‍ശിക്കപ്പെട്ടു. ഒട്ടേറെ സ്ത്രീകള്‍ പൊതുരംഗം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളിലേക്ക് കടന്നുവരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കൂടുന്നു. സ്ത്രീകളുടെ അഭിമാനവും സുരക്ഷയും ഉറപ്പാക്കാന്‍ നമുക്ക് കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും ധനമന്ത്രി ഓര്‍മിപ്പിച്ചു.
ഡല്‍ഹി പെണ്‍കുട്ടിക്ക് ആദരം
ആയിരംകോടി രൂപയുടെ 'നിര്‍ഭയനിധി'യാണ് പ്രഖ്യാപനങ്ങളില്‍ ശ്രദ്ധേയം. സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുംവേണ്ടിയുള്ള പ്രത്യേകഫണ്ടാണ് നിര്‍ഭയ. ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാനായി തെരുവിലിറങ്ങിയവര്‍ യുവതിയെ 'നിര്‍ഭയ'യെന്ന് വിശേഷിപ്പിച്ചിരുന്നു.