വളര്‍ച്ചയ്ക്ക് വിദേശമൂലധനം പ്രധാനം
Posted on: 28 Feb 2013

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ വളര്‍ച്ചയേയും ബാധിച്ചു. അതിനാല്‍ തന്നെ സാമ്പത്തിക വളര്‍ച്ച എട്ടു ശതമാനത്തിലേക്ക് മടക്കികൊണ്ടുവരിക വെല്ലുവിളിയാണ്. എങ്കിലും ചൈനയ്ക്കും ഇന്‍ഡൊനീഷ്യയ്ക്കും മാത്രമാണ് ഇന്ത്യയെക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ളത്. നിലവിലെ പ്രതിസന്ധി മറിക്കടക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങിയത്. ധനമന്ത്രി ചിദംബരത്തിന്റെ എട്ടാമത്തെ ബജറ്റാണിത്.
സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ് ഇത്തവണത്തെ ബജറ്റ്. വികസനം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുമെന്നും എല്ലാവര്‍ക്കും ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
കാര്‍ഷിക വായ്പയ്ക്ക് ഏഴ് ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നാളികേര വികസന പദ്ധതി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതിനായി 75 കോടി രൂപ വകയിരുത്തി.
ന്യൂനപക്ഷ ക്ഷേമത്തിന് 3,000 കോടി രൂപ വകയിരുത്തി.
സര്‍വശിക്ഷാ അഭയാന് 27,000 കോടി
വയോജന കേന്ദ്രങ്ങള്‍ക്ക് 160 കോടി
ഉച്ച ഭക്ഷണ പദ്ധതിക്ക് 13,000 കോടി
പിന്നോക്ക, ആദിവാസി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
വിദ്യാഭ്യാസ മേഖലയ്ക്ക് 65,867 കോടി
വനിതാ ക്ഷേമത്തിന് 200 കോടി
ശിശുക്ഷേമത്തിന് 77,000 കോടി
വികലാംഗര്‍ക്ക് 110 കോടി
ആരോഗ്യ മന്ത്രാലയത്തിന് 37,330 കോടി
ആയുഷ് ആരോഗ്യ പദ്ധതിക്ക് 1,069 കോടി
കൃഷിക്ക് 27,049 കോടി
മാനവശേഷി മന്ത്രാലയത്തിന് 68,875 കോടി
14,000 പുതിയ ജനറം ബസ്സുകള്‍ , ഇതിനായി 14,873 കോടി രൂപ
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ 10,000 കോടി രൂപ
അടിസ്ഥാനസൗകര്യ വികസനത്തിന് 55 ലക്ഷം കോടി