Mathrubhumi Logo
  railbudget2013

ചില പ്രഖ്യാപനങ്ങള്‍

Posted on: 27 Feb 2013

> സ്വാതന്ത്ര്യ സമരസേനാനികള്‍ക്കുള്ള പാസ് മൂന്ന് കൊല്ലത്തിലൊരിക്കല്‍ പുതുക്കിയാല്‍ മതി.
> ധീരതയ്ക്കുള്ള പോലീസ് മെഡലുകള്‍ ലഭിച്ചവര്‍ക്ക് വര്‍ഷത്തില്‍ ഒരു സഹായിയോടൊപ്പം രാജധാനി,
> ശതാബ്ദി വണ്ടികളില്‍ രണ്ടാം ക്ലാസ് എ.സി.യില്‍ യാത്ര ചെയ്യാന്‍ പാസ്.
> രാജധാനി, ശതാബ്ദി വണ്ടികളില്‍ യാത്ര ചെയ്യാന്‍ പാസുള്ള കായികതാരങ്ങള്‍ക്ക് തുരന്തോ എക്‌സ്പ്രസ്സിലും യാത്രയ്ക്ക് അനുമതി
> റെയില്‍വേയുമായി ബന്ധപ്പെട്ട വ്യാപാരങ്ങളില്‍ യുവാക്കള്‍ക്ക് 25 കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും.
> ഇലക്‌ട്രോണിക് ടെക്‌നോളജിയുമായി ബന്ധപ്പെട്ട പരിശീലനത്തിന് നാഗ്പൂരില്‍ ഇന്‍സ്റ്റിറ്റിയൂട്ട് .
> സെക്കന്തരാബാദില്‍ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സ്ഥാപിക്കും.
> റെയില്‍വേയുമായി ബന്ധപ്പെട്ട പഠനത്തിനും ഗവേഷണത്തിനും ദേശീയ സര്‍വകലാശാലകളില്‍ അഞ്ച് ഫെലോഷിപ്പുകള്‍.
> റെയില്‍വേയുടെ ചില ജോലികള്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിക്കും.
> 104 സ്റ്റേഷനുകളില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതി
> ജൈവ കക്കൂസുകള്‍ ഘട്ടം ഘട്ടമായി എല്ലാ വണ്ടികളിലേക്കും.
> അണ്‍റിസര്‍വഡ് ടിക്കറ്റിങ് സിസ്റ്റം, ഓട്ടോമാറ്റിക് ടിക്കറ്റ് മെഷീന്‍, ജനസാധാരണ്‍ ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങള്‍ എന്നിവ വ്യാപിപ്പിക്കും.
> വിജയവാഡ, നാഗ്പുര്‍, ലളിത്പുര്‍, ബിലാസ്പുര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ റെയില്‍ നീര്‍ ബോട്ട്‌ലിങ് പ്ലാന്റുകള്‍.
> വണ്ടികളില്‍ അനൗണ്‍സ്‌മെന്റ് സൗകര്യവും ഇലക്‌ട്രോണിക് ഡിസ്‌പ്ലേയും.
> 60 സ്റ്റേഷനുകള്‍കൂടി ആദര്‍ശ് സ്റ്റേഷനുകളായി ഉയര്‍ത്തും.
> എ 1 വിഭാഗത്തില്‍പ്പെടുന്ന സ്റ്റേഷനുകളില്‍ 179 യന്ത്രഗോവണികളും 400 ലിഫ്റ്റുകളും.
> കോച്ചുകള്‍ വീല്‍ചെയര്‍ സൗഹൃദമാക്കും. സ്റ്റേഷനുകളില്‍ കൂടുതല്‍ വീല്‍ചെയറുകളും ബാറ്ററിവഴി ചലിക്കുന്ന വാഹനങ്ങളും ഏര്‍പ്പെടുത്തും. കാഴ്ചയില്ലാത്തവര്‍ക്ക് കോച്ചുകളുടെ ഘടനയും ടോയ്‌ലറ്റ് സൗകര്യവും മനസ്സിലാക്കാന്‍ ബ്രെയില്‍ സ്റ്റിക്കറുകള്‍ ഘടിപ്പിക്കും.



ganangal