Mathrubhumi Logo
  railbudget2013

വികസനോന്മുഖം -പ്രധാനമന്ത്രി

Posted on: 27 Feb 2013

ന്യൂഡല്‍ഹി: പുതിയ റെയില്‍വേ ബജറ്റ് വികസനോന്മുഖവും പ്രതീക്ഷ നല്‍കുന്നതുമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ചെലവ് നിയന്ത്രിക്കുകയും ഒപ്പം റെയില്‍വേയുടെ സേവനം മികവുറ്റതാക്കാനുള്ള ആവശ്യം പരമാവധി പരിഗണിക്കുകയും ചെയ്യുന്നതില്‍ റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ വിജയിച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
റെയില്‍വേയുടെ അടിസ്ഥാന മേഖലയില്‍ പരിഷ്‌കാരങ്ങള്‍ക്ക് ശ്രമിച്ച റെയില്‍വേ മന്ത്രിയെ പ്രധാനമന്ത്രി പ്രശംസിച്ചു. റെയില്‍വേയുടെ സാമ്പത്തികസ്ഥിതിയുടെ യഥാര്‍ഥ ചിത്രം നല്കാന്‍ ബജറ്റിനായിയെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
പ്രായോഗിക ബജറ്റവതരിപ്പിച്ച് മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ റെയില്‍വേയുടെ സാമ്പത്തികസ്ഥിതി സത്യസന്ധമായി അവതരിപ്പിച്ചെന്ന് ധനമന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു.




ganangal