കേരളമെന്ന സംസ്ഥാനം ഇല്ലായെന്ന മട്ടിലുള്ള ബജറ്റ് - വീരേന്ദ്രകുമാര്‍
Posted on: 27 Feb 2013
തൃശ്ശൂര്‍: കേരളമെന്ന സംസ്ഥാനം നിലവിലുള്ളത് മറന്നുപോയമട്ടിലുള്ള റെയില്‍വേ ബജറ്റാണ് ചൊവ്വാഴ്ച പവന്‍കുമാര്‍ ബന്‍സാല്‍ അവതരിപ്പിച്ചതെന്ന് മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷനുമായ എം.പി. വീരേന്ദ്രകുമാര്‍ കുറ്റപ്പെടുത്തി.
ഇന്ധനവിലയ്ക്കനുസൃതമായി ചരക്കുകൂലി വര്‍ധിപ്പിക്കാനുള്ള നീക്കം കേരളം പോലുള്ള ഒരു ഉപഭോക്തൃസംസ്ഥാനത്തിനെ ദോഷകരമായി ബാധിക്കും. പൊതുവെ വിലക്കയറ്റംകൊണ്ട് ബുദ്ധിമുട്ടുന്ന ജനതയ്ക്ക് ഇത് കനത്ത ബുദ്ധിമുട്ടുണ്ടാക്കും. കേരളം ആവശ്യപ്പെട്ടതൊന്നും ബജറ്റില്‍ തന്നിട്ടില്ല.
പാത ഇരട്ടിപ്പിക്കാനും വൈദ്യുതീകരണത്തിനും കൂടുതല്‍ യാത്രാതീവണ്ടിക്കുമുള്ള കേരളത്തിന്റെ അപേക്ഷകളൊന്നും ചെവിക്കൊണ്ടില്ല-അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇന്ധനവിലയും പാചകവാതകത്തിന്റെ വിലനിര്‍ണ്ണയാവകാശവും സമ്പൂര്‍ണ്ണമായി ഇപ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയിരിക്കുകയാണ്. അശാസ്ത്രീയമായ ഇന്ധനവില വര്‍ദ്ധനവാണ് വിലക്കയറ്റത്തിന് ഒരു പരിധിവരെ കാരണമാകുന്നത്. ഇന്ധനങ്ങളുടെ വിലനിര്‍ണ്ണയാവകാശം സര്‍ക്കാരുകള്‍ക്ക് വേണമെന്നും വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.