Mathrubhumi Logo
  railbudget2013

ഭാരം ജനങ്ങളിലേക്ക്‌

Posted on: 27 Feb 2013

ന്യൂഡല്‍ഹി: ചരക്ക് കൂലിയില്‍ വരുത്തിയ വര്‍ധന ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും ഭക്ഷ്യധാന്യങ്ങളുടെയും ചില്ലറവില്പനവില കൂട്ടും. ഇതെത്ര വരുമെന്ന് കണക്ക് കൂട്ടിയിട്ടില്ല. പണത്തിനായി പരക്കംപായുന്ന സര്‍ക്കാര്‍ അധികബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറാനാണ് സാധ്യത.
കൂട്ടിയ നിരക്കുകളില്‍ വികസന നിരക്കും തിരക്കുള്ള സീസണുകളില്‍ ഈടാക്കുന്ന നിരക്കും ഉള്‍പ്പെടുത്തിയിട്ടില്ല. ഇവ രണ്ടുംകൂടി ചേര്‍ക്കുമ്പോള്‍ എത്രത്തോളം വരും ചരക്കുകൂലിയിലെ വര്‍ധനയെന്നും അതുവഴി ചില്ലറവില്പന വിലയിലെ വ്യത്യാസം എത്രയെന്നും കണക്കാക്കണം.
എണ്ണക്കമ്പനികള്‍ 33 ശതമാനം ഡീസലും പാചകവാതകവും മണ്ണെണ്ണയും റെയില്‍ വഴിയാണ് കടത്തുന്നത്. കൂലി കൂട്ടുന്നത് വഴിയുണ്ടാകുന്ന വിലക്കയറ്റം ഉപഭോക്താക്കളിലേക്ക് കൈമാറിയില്ലെങ്കില്‍ പൊതുബജറ്റില്‍ നിന്ന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കേണ്ടി വരും.
ആറ് ശതമാനത്തോളമാണ് ഇന്ധന കടത്തുകൂലിയില്‍ വരുത്തിയ വര്‍ധന. ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും കടത്തുകൂലി 5.79 ശതമാനമാണ് കൂട്ടിയത്. ഡീസലിന്റെ വിലയില്‍ അടുത്തിടെ വരുത്തിയ വര്‍ധന റെയില്‍വേയുടെ ഇന്ധന ബില്ലില്‍ 3,330 കോടി രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതിന്റെകൂടെ വൈദ്യുതി ബില്ലും വരും. ഇത് അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് വരുത്തുന്ന ബാധ്യത 5,100 കോടി രൂപയാണ്.
ഭക്ഷ്യധാന്യങ്ങളുടെയും പയര്‍വര്‍ഗങ്ങളുടെയും കടല എണ്ണയുടെയും കടത്തുകൂലി ആറ് ശതമാനം കൂട്ടിയത് ഭക്ഷ്യസാധനങ്ങളുടെ വിലയും കൂട്ടും.
യൂറിയയുടെ കടത്തുകൂലി 5.8 ശതമാനമാണ് കൂട്ടിയത്. ഇത് സര്‍ക്കാറിന്റെ വളം സബ്‌സിഡി ബില്ലിനെയും ബാധിക്കും.




ganangal