വര്‍ഷം രണ്ടുതവണ ചരക്കുകൂലി കൂട്ടും
എം.കെ. അജിത്കുമാര്‍ Posted on: 27 Feb 2013
ന്യൂഡല്‍ഹി: പുതിയ ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാകുന്നതോടെ ഭക്ഷ്യധാന്യം, പയറുവര്‍ഗങ്ങള്‍, കല്‍ക്കരി, യൂറിയ, സിമന്റ്, ഇരുമ്പ്, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം, നിലക്കടലയെണ്ണ തുടങ്ങി റെയില്‍വേ വഴി കടത്തുന്ന പ്രധാന ചരക്കുകളുടെയെല്ലാം കടത്തുകൂലി 6 ശതമാനത്തോളം കൂടും.
ഇവയുടെ കടത്തുകൂലിയില്‍ കിലോയ്ക്ക് ശരാശരി നാല് രൂപമുതല്‍ എട്ട് രൂപവരെ വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇന്ധനവുമായി ബന്ധപ്പെടുത്തിയുള്ള നിരക്കുവര്‍ധനാ രീതി നടപ്പാക്കുകയാണെന്ന് റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ ബജറ്റ്പ്രസംഗത്തില്‍ പറഞ്ഞു. ഇനിമുതല്‍ ഇന്ധനവര്‍ധനയ്ക്ക് ആനുപാതികമായി വര്‍ഷത്തില്‍ രണ്ട് തവണ ചരക്കുകൂലിയില്‍ വര്‍ധനയുണ്ടാകും.
കഴിഞ്ഞമാസം യാത്രാനിരക്കുകള്‍ കൂട്ടിയിരുന്നു. അതിനുശേഷം ഡീസല്‍വില ഉയര്‍ന്നിട്ടും ബജറ്റില്‍ നിരക്ക് ഉയര്‍ത്തുന്നില്ലെന്ന് മന്ത്രി വിശദീകരിച്ചു. അതുമൂലമുള്ള 850 കോടി രൂപയുടെ അധികബാധ്യത റെയില്‍വേ വഹിക്കും.