ഇ-റെയില്‍വേ
പി.കെ. മണികണ്ഠന്‍ Posted on: 27 Feb 2013
ന്യൂഡല്‍ഹി: മാറിയ കാലത്തിനനുസരിച്ച് റെയില്‍വേയും മുഖംമിനുക്കുന്നു. മൊബൈല്‍ഫോണ്‍വഴി റെയില്‍വേ ടിക്കറ്റുകള്‍ റിസര്‍വുചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പ്രഖ്യാപിച്ചു.
ട്രെയിന്‍ യാത്രാവിവരങ്ങള്‍ മൊബൈല്‍ വഴി ലഭ്യമാക്കാന്‍ സൗകര്യമൊരുക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. നിശ്ചയിക്കപ്പെട്ട വെബ്‌സൈറ്റുകള്‍വഴിയും ഒട്ടേറെ തീവണ്ടിയാത്രാവിവരങ്ങള്‍ ലഭ്യമാക്കും. പുലര്‍ച്ചെ 12.30 മുതല്‍ രാത്രി 11.30 വരെ ഇന്റര്‍നെറ്റിലൂടെ ഇനി ടിക്കറ്റ് ബുക്കുചെയ്യാം. ഫലത്തില്‍ ദിവസത്തില്‍ 23 മണിക്കൂറും ഇന്റര്‍നെറ്റില്‍ ടിക്കറ്റെടുക്കാനാവും. റിസര്‍വേഷന്‍ ടിക്കറ്റുകളുടെ സ്ഥിതിവിവരങ്ങള്‍ സമയാസമയം എസ്.എം.എസ്സുകളിലൂടെ യാത്രക്കാരെ അറിയിക്കും.
ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റുകളിലെ കാലതാമസം ഇ-ടിക്കറ്റെടുക്കാന്‍ തടസ്സമുണ്ടാക്കുന്നതായുള്ള പ്രായോഗികപ്രശ്‌നവും പരിഹരിക്കും. ഇതിനായി ഈ വര്‍ഷം അവസാനത്തോടെ വരുംതലമുറ ഇ-ടിക്കറ്റിങ് സംവിധാനം നടപ്പാക്കും. ഇപ്പോള്‍ മിനിറ്റില്‍ രണ്ടായിരം ടിക്കറ്റുകളേ ഇന്റര്‍നെറ്റുവഴി ലഭ്യമാവുന്നുള്ളൂ. ഇത് മിനിറ്റില്‍ 7200 ടിക്കറ്റുകളാക്കും. ഇന്റര്‍നെറ്റുവഴി ഇപ്പോള്‍ മണിക്കൂറില്‍ ഒന്നേകാല്‍ ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെടുന്നത് ഇനി മൂന്നുലക്ഷത്തിലേറെയാകും. ഇന്റര്‍നെറ്റ് ഉപയോഗത്തിനുള്ള ശേഷിയും വര്‍ധിപ്പിക്കും. ഇപ്പോള്‍ ഒരേസമയം 40,000 പേര്‍ക്കുമാത്രമേ വെബ്‌സൈറ്റ് ഉപയോഗിക്കാനാകൂ. ഇത് ഒരേസമയം 1,20,000 പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ശേഷി വര്‍ധിപ്പിക്കും.
ആധാര്‍പദ്ധതിയിലെ വിവരശേഖരം റെയില്‍വേയും പ്രയോജനപ്പെടുത്തും. ടിക്കറ്റ് ബുക്കിങ്ങിനും ടിക്കറ്റെടുത്ത യാത്രക്കാരെ തിരിച്ചറിയാനും ഇതു സഹായകമാവും. കൈയില്‍ കൊണ്ടുനടക്കാവുന്ന തരത്തിലുള്ള ജി.പി.എസ്. ഘടിപ്പിച്ച ഉപകരണംവഴി യാത്രക്കാരെ തിരിച്ചറിയല്‍രേഖ പരിശോധിച്ച് ഉറപ്പാക്കാം. ആധാര്‍ സംവിധാനം ജനസൗഹാര്‍ദമായി റെയില്‍വേയ്ക്ക് പ്രയോജനപ്പെടുത്താന്‍ ആധാര്‍ സമിതി ചെയര്‍മാന്‍ നന്ദന്‍ നിലേകനിയുമായി ചര്‍ച്ച നടത്തിയതായും റെയില്‍വേ മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. ഇന്ത്യന്‍ റെയില്‍വേ വെബ്‌സൈറ്റും വിവരാന്വേഷണ നമ്പറായ 139 ഉം വഴി യാത്രക്കാര്‍ക്കുള്ള വിവരങ്ങള്‍ അതിവേഗം സാധ്യമാക്കും.
യാത്രയ്ക്കിടയില്‍ കോച്ചുകളുടെ ശുചിത്വം ഉറപ്പാക്കാനും തത്സമയവിവരങ്ങള്‍ ലഭിക്കാനും എസ്.എം.എസ്, ഫോണ്‍ വിളി, ഇ-മെയില്‍ എന്നിവവഴി ട്രെയിന്‍ജീവനക്കാരെ ബന്ധപ്പെടാനുള്ള പ്രാരംഭപദ്ധതി തുടങ്ങും. വണ്ടിയെത്തുന്ന സ്റ്റേഷനുകള്‍, ഓടുന്ന സമയം, വിവിധ പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്ന സമയം തുടങ്ങിയവയൊക്കെ യാത്രക്കാരെ അറിയിക്കാനായി ട്രെയിനുകളില്‍ത്തന്നെ അനൗണ്‍സ്‌മെന്റ് സൗകര്യമോ ഡിസ്‌പ്ലേ ബോര്‍ഡുകളോ സജ്ജമാക്കും. ഒട്ടേറെ ട്രെയിനുകളില്‍ വൈ-ഫൈ സൗകര്യം ഏര്‍പ്പെടുത്തും.