വാര്‍ധക്യത്തിന്റെ പ്രശ്‌നങ്ങള്‍
ഡോ. ബി.പത്മകുമാര്‍ Posted on: 27 Sep 2012
പേര് കാര്‍ത്ത്യായനിഅമ്മ, വയസ്സ് 68. എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപികയായി റിട്ടയര്‍ ചെയ്തു. ഭര്‍ത്താവ് ശിവരാമന്‍നായര്‍. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. രണ്ടു വര്‍ഷംമുമ്പ് നിര്യാതനായി. രണ്ടു മക്കള്‍. മകന്‍ അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍. മകള്‍ ബിസിനസ്സുകാരനായ ഭര്‍ത്താവിനോടൊപ്പം മുംബൈയില്‍. ആവലിയ വീട്ടില്‍ ഒരു കാവല്‍ക്കാരിയെപ്പോലെ അമ്മ മാത്രം. വിട്ടുമാറാത്ത നടുവേദനയും സന്ധിവാതം വന്ന് വീര്‍ത്ത കാല്‍മുട്ടുകളുടെ വേദനയും അമ്മയുടെ ജീവിതം ക്ലേശപൂര്‍ണമാക്കിയിരിക്കുന്നു.

പത്തുവര്‍ഷമായി സഹയാത്രികനായ പ്രമേഹം അടുത്തിടെയായി അമ്മയുമായി പിണക്കത്തിലാണ് - രക്തത്തിലെ ഷുഗറിന്റെ അളവില്‍ അപ്രതീക്ഷിതമായ ഏറ്റക്കുറച്ചിലുകള്‍. പ്രമേഹം കാഴ്ചയേയും ബാധിച്ചിരിക്കുന്നു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഓടിയെത്തുന്ന ശ്ലഥചിന്തകള്‍ ഉറക്കത്തെ തുടര്‍ച്ചയായി അകറ്റിനിര്‍ത്തിയപ്പോ ള്‍ കുടുംബഡോക്ടര്‍ പറഞ്ഞു - മനസ്സിന്റെ വിഷാദരോഗമാണ് ടീച്ചറുടെ പ്രശ്‌നം.
വന്ദ്യവയോധികരായ അമ്മമാര്‍ അനുഭവിക്കുന്ന നിരവധി ശാരീരിക മാനസിക പ്രശ്‌നങ്ങളില്‍ ചിലതൊക്കെയാണ് ഇവ. വൈദ്യശാസ്ത്രരംഗത്തെ കുതിച്ചുചാട്ടം മൂലം മനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 75 വയസ്സിനടുത്തുവരെ എത്തിക്കുവാന്‍ സാധിച്ചെങ്കിലും വൃദ്ധജനങ്ങള്‍ അഭിമുഖീകരിക്കുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്ന മാറ്റങ്ങള്‍, കു ടുംബസംവിധാനങ്ങളിലും ബന്ധങ്ങളിലും വന്ന അപചയങ്ങള്‍, ഇവയൊക്കെ ദുര്‍ബലരായ വൃദ്ധജനങ്ങളെ കൂടുതല്‍ നിസ്സഹായരാക്കിയിരിക്കുന്നു.
ജീവിതസായാഹ്നത്തിലെത്തിനില്‍ക്കുന്ന സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയും സ്ത്രീകളുടെ സവിശേഷതയാര്‍ന്ന ശാരീരികഘടനയും, ഗര്‍ഭകാലത്തുണ്ടായ ശാരീരിക വ്യതിയാനങ്ങളുമൊക്കെ വാര്‍ ധക്യത്തിലെത്തിയ സത്രീകളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു.
വാര്‍ധക്യത്തിന്റെ ആരംഭം
ആര്‍ത്തവകാലം കഴിഞ്ഞാല്‍ സ്ത്രീകളുടെ വാര്‍ധക്യം ആരംഭിച്ചു എന്നു പറയാം. ആര്‍ത്തവവിരാമത്തെ (മെനോപ്പോസ്) തുടര്‍ന്ന്, സൈ്ത്രണ ഹോര്‍മോണായ ഈസ്ട്രജന് ഉണ്ടാകുന്ന കുറവ് നിരവധി ശാരീരിക മാനസികപ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കുന്നു. ആര്‍ത്തവം നിലയ്ക്കുന്ന പ്രായപരിധി, 45നും 55നും ഇടയ്ക്കാണ് (ശരാശരിപ്രായം 50). ഇപ്പോഴത്തെ ശരാശരി ആയുര്‍ ദൈര്‍ഘ്യം 75 വയസ്സോളമായതിനാല്‍, സ്ത്രീയുടെ ജീവിതത്തിന്റെ മൂന്നിലൊരു ഭാഗത്തോളം ഈഅവസ്ഥയില്‍ കഴിയേണ്ടിവരുന്നു. ആര്‍ത്തവവിരാമം (മെനോപ്പോസ്) വന്ന സ്ത്രീകളില്‍ 40 ശതമാനത്തിനും വിവിധ ശാരീരികപ്രശ്‌നങ്ങള്‍ മൂലം വൈദ്യസഹായം തേടേണ്ടിവരുന്നുണ്ട്.
മെനോപ്പോസിനെതുടര്‍ന്ന് 80 ശതമാനത്തിലേറെ സ്ത്രീകള്‍ക്കും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസഹ്യമായ ചൂടനുഭവപ്പെടുന്ന 'ഹോട്ട് ഫ്ലഷസ്' ഉണ്ടായേക്കാം. അതോടെപ്പം സ്തനങ്ങളുടെ വലിപ്പം കുറയുക, ചര്‍മ്മത്തിന്റെ സ്‌നിഗ്ധത കുറഞ്ഞ് വരള്‍ച്ച അനുഭവപ്പെടുക, യോനിയില്‍ വരള്‍ച്ചയും തുടര്‍ന്ന് ചൊറിച്ചിലും അനുഭവപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം.
സൈ്ത്രണഹോര്‍മോണിന്റെ അഭാവവും, വാര്‍ധക്യത്തിന്റെ സവിശേഷതയാര്‍ന്ന ശാരീരിക മാറ്റങ്ങളും ചേര്‍ന്ന്, വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുന്ന സ്ത്രീകളില്‍ ഗൗരവമേറിയ പലശാരീരിക മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇവയില്‍പ്രധാനം അസ്ഥിദ്രവീകരണം അഥവാ ഓസ്റ്റിയോപൊറോസി സ്, സന്ധിവാതരോഗങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം, സ്മൃതിനാശം അഥവാ അല്‍ഷിമേഴ്‌സ് രോഗം, മൂത്രാശയരോഗങ്ങള്‍, മാനസികപ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ്.
കുറയുന്ന ഹൃദയാരോഗ്യം
ആര്‍ത്തവമുള്ള സ്ത്രീകളില്‍ ഹൃദ്രോഗസാദ്ധ്യത വളരെ കുറവാണ്. ഈസ്ട്രജന്‍ ന ല്‍കുന്ന സംരക്ഷണമാണ് ഇതിനു കാരണം. എന്നാല്‍ ആര്‍ത്തവവിരാമത്തിനുശേഷം സ്ത്രീകളിലെ ഹൃദ്രോഗസാദ്ധ്യത പുരുഷന്മാരോടൊപ്പമാകുന്നു. സംരക്ഷണ ഹോര്‍ മോണായ ഈസ്ട്രജന്റെ അഭാവമാണ് ഇതിനു വഴിയൊരുക്കുന്നത്.
രക്തധമനികളില്‍ തടസ്സമുണ്ടാക്കുന്ന അതിറോസ്‌ക്‌ളിറോസിസിനു കാരണമായ ചീ ത്ത കൊളസ്‌ട്രോളി(എല്‍.ഡി.എല്‍)ന്റെ അ ളവിനെകുറച്ച്, സംരക്ഷണ കൊളസ്‌ട്രോളാ യ എച്ച്.ഡി.എല്ലിന്റെ അളവു വര്‍ദ്ധിപ്പിക്കുന്നത് ഈസ്ട്രജന്റെ ധര്‍മ്മമാണ്. ഇതുമൂലം രക്തക്കുഴലുകളില്‍ തടസ്സമുണ്ടാകാതെയിരിക്കുന്നു. എന്നാല്‍ വാര്‍ദ്ധക്യത്തിലെത്തിയ സ്ത്രീകളില്‍ രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞുകൂടി തടസ്സമുണ്ടാക്കുന്ന അതിറോസ് ക്ലീറോസിസിനുള്ള സാദ്ധ്യത കൂടുതലാണ്.
ഇതുമൂലം രക്തക്കുഴലുകള്‍ ചുരുങ്ങുകയും, രക്തപ്രവാഹം ഭാഗികമായോ, പൂര്‍ണമാ യോ തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് ഹൃ ദ്രോഗത്തിനും രക്താതിസമ്മര്‍ദ്ദത്തിനും കാ രണമാകുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, പക്ഷാഘാതം, വൃക്കകളുടെ പ്ര വര്‍ത്തന തകരാറുകള്‍, അന്ധത തുടങ്ങിയ സങ്കീര്‍ണങ്ങളായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമായേക്കാം.
ഡോ. ബി.പത്മകുമാര്‍
ക്രമമായ വൈദ്യപരിശോധന നടത്തുക.
ചിട്ടയായ വ്യായാമം ശീലമാക്കുക.
ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഏറെ ഉള്‍പ്പെടുത്തുക.
കൊഴുപ്പധികമായ ആഹാരസാധനങ്ങള്‍ വര്‍ജിക്കുക.
പ്രമേഹം നിയന്ത്രിച്ചുനിര്‍ത്തുക.
യോഗ, ധ്യാനം, സംഗീതം ഇവയിലൂടെ സ്വാസ്ഥ്യം നിലനിര്‍ത്തുക.
അസ്ഥിദ്രവീകരണം
വാര്‍ധക്യത്തിലെത്തിയിരിക്കുന്ന സ്ത്രീകളില്‍ കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്‌നമാണ് അസ്ഥികളുടെ ദ്രവീകരണം അ ഥവാ ഓസ്റ്റിയോപൊറോസിസ്. ഈഅവസ്ഥയില്‍ അസ്ഥികളുടെ സാന്ദ്രത കുറയുകയും എല്ലുകള്‍ ഒടിയുവാനുള്ള സാദ്ധ്യതയേറുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ ശരീരത്തിലെ അസ്ഥികളുടെ സാന്ദ്രത, അസ്ഥികളുടെ രൂപീകരണവും, ആഗിരണവും തമ്മിലു ള്ള തുലനാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. പ്രായപൂര്‍ത്തിയായ ഒരാളില്‍ വര്‍ഷങ്ങളോളം ഇവ തമ്മിലുള്ള തുലനാവസ്ഥ നിലനില്‍ ക്കുന്നു. എന്നാല്‍ വാര്‍ദ്ധക്യത്തിലേക്ക് കടക്കുമ്പോള്‍ ഈതുലനാവസ്ഥ തകിടം മറിയുകയും, അസ്ഥികളുടെ നഷ്ടംരൂപീകരണത്തെ അപേക്ഷിച്ച് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതാണ് അസ്ഥിദ്രവീകരണത്തിന് വഴിയൊരുക്കുന്നത്. 40-50 വയസ്സ് കഴിയുമ്പോഴേക്കും, പുരുഷന്മാരിലും സ്ത്രീകളിലും പ്ര തിവര്‍ഷം 0.5 ശതമാനം അസ്ഥിനാശം ഉണ്ടാകുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനു ശേഷം സൈ്ത്രണഹോര്‍മോണായ ഈസ്ട്രജന്റെ അളവ് കുറയുന്നതുമൂലം അസ്ഥിദ്രവീകരണത്തിന്റെ വേഗത കൂടുന്നു. ആര്‍ത്തവം നിലച്ചുകഴിഞ്ഞ്, അഞ്ചുമുതല്‍ ഏഴുവര്‍ഷങ്ങള്‍ക്കുള്ളില്‍, സ്ത്രീകളുടെ അസ്ഥിസാന്ദ്രത, 20 ശതമാനംവരെ നഷ്ടപ്പെട്ടേക്കാം. അണ്ഡാശയങ്ങള്‍ ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്ത സ്ത്രീകളിലും അസ്ഥിദ്രവീകരണം നേരത്തേ ആരംഭിക്കുന്നു. മദ്യപാനവും പുകവലിയും ശീലമാക്കിയവരിലും, ഇതിനുള്ള സാദ്ധ്യതയേറെയാണ്. പുരുഷന്മാരില്‍ സാധാരണയായി 70 വയസ്സുകഴിയുമ്പോള്‍ കൂടുതല്‍ പ്രകടമാകുന്ന ഈരോഗാവസ്ഥ, ആര്‍ത്തവവിരാമത്തോടൊപ്പം സ്ത്രീകളില്‍ നേരത്തേതന്നെ ആരംഭിക്കുന്നുവെന്നതാണ് വസ്തുത.
പ്രാരംഭദശയില്‍ പലപ്പോഴും, രോഗലക്ഷണങ്ങള്‍ കാണാറില്ല. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയും, തീരെനിസ്സാരമായ പരിക്കുകള്‍ മൂലവും അസ്ഥികളില്‍ ഒടിവുണ്ടായേക്കാം. ഇതാണ് പലപ്പോഴും രോഗനിര്‍ണയത്തിന് ഇടയാക്കുന്നത്. നട്ടെല്ലിലെ കശേരുകകള്‍, ഇടുപ്പെല്ല്, കൈത്തണ്ട, കൈകാലുകളിലെ അസ്ഥികള്‍ ഇവയിലൊക്കെ പൊട്ടലും ഒടിവുകളുമുണ്ടായേക്കാം.
വിട്ടുമാറാത്ത നടുവേദനയും, നട്ടെല്ലിനുണ്ടാകുന്ന വൈകല്യങ്ങളുമാണ് കശേരുകകളിലെ അസ്ഥിദ്രവീകരണത്തിന്റെ ലക്ഷണങ്ങള്‍. പെട്ടെന്ന് കുനിയുക, ഭാരമെടുക്കുക, ഓടുക തുടങ്ങി ചെറിയ ചലനങ്ങള്‍ പോലും ഒടിവുണ്ടാകാനിടയാക്കിയേക്കാം. നട്ടെല്ലിലെ കശേരുകകള്‍ക്കുണ്ടാകുന്ന ഒടിവ്, കൂ നുണ്ടാകുവാനും പൊക്കക്കുറവിനും കാരണമാകുന്നു. എക്‌സ്-റേ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്താം. എന്നാല്‍ എക്‌സ്-റേ ഡെന്‍സിറ്റോമെട്രി എന്ന ആധുനിക സ്‌കാ നിംഗ് രീതിയാണ് ആരംഭദശയില്‍തന്നെ രോഗം കണ്ടുപിടിക്കുന്നതിന് സഹായകമാകുന്നത്.
സ്ത്രീകളില്‍ കണ്ടുവരുന്ന ഈ ആരോഗ്യപ്രശ്‌നത്തിന്റെ ഏറ്റവും ഫലപ്രദമായ ചികിത്സ, ഈസ്ട്രജന്‍ പുനഃസ്ഥാപിക്കലാണ്. രോഗത്തെ പ്രതിരോധിക്കുവാനും, രോഗലക്ഷണങ്ങളെ നിയന്ത്രിക്കുവാനും, ഹോര്‍മോണ്‍ ചികിത്സ സഹായകമാകുന്നു. ഇടുപ്പിലെയും, കൈയിലേയും അസ്ഥികള്‍ ഒടിയുവാനുള്ള സാദ്ധ്യത 60 ശതമാനത്തിലേറെ കുറയ്ക്കുന്നു. ഈസ്ട്രജന്‍ ചികിത്സയോടൊപ്പം, കാത്സ്യം, വൈറ്റമിന്‍ ഡി, ഫ്ലൂറൈഡ് തുടങ്ങിയവയും ചികിത്സക്കായി ഉപയോഗിക്കാറുണ്ട്.
സന്ധിവാത രോഗങ്ങള്‍
പ്രായമേറുന്നതോടെ സ്ത്രീകളില്‍, സന്ധിവാത രോഗങ്ങള്‍ ഒരുസാധാരണ ആരോഗ്യപ്രശ്‌നമായി മാറുന്നു. 60-65 വയസ്സ് പ്രായമുള്ള സ്ത്രീകളില്‍ രോഗനിരക്ക് 30 വയസ്സിന് താഴെപ്രായമുള്ള സ്ത്രീകളെക്കാള്‍ ആറുമടങ്ങ്‌വരെ കൂടുതലാണ്.
സന്ധികളുടെ തേയ്മാനത്തെ തുടര്‍ന്നുണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്ന സന്ധിവാതരോഗം, പ്രായം കൂടുന്തോറും സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് കൂ ടുതലായി കാണപ്പെടുന്നു. അമിത ഉപയോഗത്തെ തുടര്‍ന്ന് സന്ധികള്‍ക്കുണ്ടാകുന്ന തേയ്മാനം, പരിക്കുകള്‍, അമിതവണ്ണം ഇവയൊക്കെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനു കാരണമായേക്കാം.
എല്ലുകളുടെ അഗ്രഭാഗത്തുള്ള തരുണാസ്ഥിയ്ക്ക് തേയ്മാനം സംഭവിക്കുമ്പോഴാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആരംഭിക്കുന്നത്. തരുണാസ്ഥി പൂര്‍ണമായും തേഞ്ഞുതീരുന്നതോടെ, എല്ലുകള്‍ കൂട്ടിമുട്ടി സന്ധിയില്‍ ഉരസല്‍ അനുഭവപ്പെടുന്നു.
സന്ധികളിലനുഭവപ്പെടുന്ന നീരും വേദനയുമാണ് പ്രധാന രോഗലക്ഷണം. പ്രവൃത്തികളിലേര്‍പ്പെടുമ്പോള്‍ അധികരിക്കുന്ന വേദന, സന്ധികള്‍ക്ക് വിശ്രമം കൊടുക്കുമ്പോള്‍ കുറയുന്നു. രാത്രികാലങ്ങളില്‍ സന്ധികളിലെ വേദന കൂടുവാനിടയുണ്ട്. രാവിലെ എഴുന്നേല്‍ക്കുമ്പോഴും, തുടര്‍ച്ചയായി യാത്രചെയ്തതിനു ശേഷവുമൊക്കെ സന്ധികള്‍ക്ക് പിടുത്തം അനുഭവപ്പെട്ടേക്കാം. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് മറ്റുസന്ധിവാതരോഗങ്ങളെപ്പോലെ ശരീരത്തിലെ ആന്തരികാവയവങ്ങളെ ബാധിക്കാറില്ല. നട്ടെല്ലിലെ കശേരുകകളെ ബാധിക്കുന്ന തേയ്മാനം, നടുവേദനയ്ക്കും, നട്ടെല്ലിന്റെ വൈകല്യങ്ങള്‍ക്കും കാരണമാകുന്നു.
രോഗചികിത്സക്കായി, വേദനാസംഹാരികള്‍ക്കു പുറമേ, തരുണാസ്ഥിയെ സംരക്ഷിക്കുന്ന മരുന്നുകളും ലഭ്യമാണ്. അമിതവണ്ണം കുറയ്ക്കുക, സന്ധികള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കുക, ചൂട് വയ്ക്കുക, സന്ധികള്‍ക്ക് ചുറ്റുമുള്ള പേശികള്‍ ബലപ്പെടുത്തുവാനായി വ്യായാമങ്ങളിലേര്‍പ്പെടുക, ഇവയൊക്കെ ആശ്വാസം നല്‍കിയേ ക്കാം. സാധാരണ ചികിത്സകള്‍ ഫലപ്രദമാകാതെ വരികയാണെങ്കില്‍, സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായിവരുന്നു. ശരീരത്തിലെ ചെറുതും വലുതുമായ പല സന്ധികളെ ഒരുപോലെ ബാധിക്കു ന്ന റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുമ്പോഴുണ്ടാകുന്ന ഗൗട്ട് തുടങ്ങിയ സന്ധിവാതരോഗങ്ങളും, പ്രായമേറിയ സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്നു.
അര്‍ബുദം
ഗര്‍ഭാശയത്തിലുണ്ടാകുന്ന എന്‍ഡോമെട്രിയല്‍ കാന്‍സറും, അ ണ്ഡാശയങ്ങള്‍, സ്തനങ്ങള്‍, ഗര്‍ഭാശയഗളം, വന്‍കുടല്‍, വദനഭാഗങ്ങള്‍ ഇവയെ ബാധിക്കുന്ന കാന്‍സറും വാര്‍ദ്ധക്യത്തിലെത്തിയ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നു.
ആര്‍ത്തവ വിരാമം വന്ന സ്ത്രീകളിലാണ് എന്‍ഡോമെട്രിയല്‍ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. അമിതവണ്ണക്കാര്‍, ആര്‍ത്തവം താമസിച്ചു നിലച്ചവര്‍, വന്‍കുടല്‍, സ്തനങ്ങള്‍ ഇവയില്‍ അര്‍ബുദം ബാധിച്ചവര്‍, പ്രമേഹമുള്ളവര്‍, രക്താതിസമ്മര്‍ദ്ദമുള്ളവര്‍ തുടങ്ങിയവരില്‍ രോഗസാധ്യത കൂടുതലാണ്. കാന്‍സര്‍ ഉണ്ടാകുവാനുള്ള വ്യക്തമായ കാരണം കണ്ടുപിടിച്ചിട്ടില്ല. ആര്‍ത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം, രക്തം കലര്‍ന്ന, ദുര്‍ഗന്ധമുള്ള യോനീസ്രവം ഇവ രോഗലക്ഷണങ്ങളാണ്. ആദ്യഘട്ടത്തില്‍തന്നെ രോഗനിര്‍ണയം നടത്താനായാല്‍, ഗര്‍ഭപാത്രം നീക്കം ചെയ്ത് എന്‍ഡോമെട്രിയല്‍ കാന്‍സര്‍ ഭേദപ്പെടുത്താം.
വയറിനുവേദനയും, വീര്‍പ്പും അനുഭവപ്പെടുക, വയറ്റില്‍ കട്ടിഉള്ളതെന്തോ ഇരിക്കുന്നതുപോലെ തോന്നുക ഇവയാണ് അണ്ഡാശയകാന്‍സറിന്റെ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍, ആരംഭഘട്ടത്തില്‍ തന്നെ വൈദ്യസഹായം തേടണം.
സ്തനാര്‍ബുദം പ്രായമേറിയ സ്ത്രീകളില്‍ കണ്ടുവരുന്നുണ്ടെങ്കിലും, യുവതികളില്‍ അടുത്തയിടെയായി അര്‍ബുദസാദ്ധ്യത കൂടിക്കൊണ്ടിരിക്കുന്നു. സ്തനങ്ങളിലെ വേദനയില്ലാത്ത മുഴകള്‍, സ്തനങ്ങളില്‍ നിന്നും രക്തം കലര്‍ന്ന സ്രവം, കക്ഷത്തിലുണ്ടാകുന്ന മുഴകള്‍ ഇവയാണ് രോഗലക്ഷണങ്ങള്‍. പ്രാരംഭദശയില്‍ തന്നെയുള്ള രോഗനിര്‍ണയം ചികിത്സയ്ക്കു സഹായകമാണ്. വയറിന്റെ അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, പാപ്‌സ്മിയര്‍, മാമോഗ്രഫി തുടങ്ങിയ പരിശോധനകള്‍ ഗര്‍ഭപാത്രത്തിലെയും സ്തനങ്ങളിലെയും അര്‍ബുദം നേര ത്തേ കണ്ടുപിടിക്കുന്നതിന് ഉപകരിക്കുന്നു.
ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ വന്‍കുടലിനെ ബാധിക്കു ന്ന കാന്‍സറിനുള്ള സാദ്ധ്യത കൂടുതലാണ്. ഈസ്ട്രജന്റെ അഭാവം വന്‍കുടലിലെ അര്‍ബുദത്തിനു കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന. സ്ത്രീകളില്‍ 40 വയസ്സിനു ശേഷമുള്ള ഓരോ അഞ്ചുവര്‍ഷവും, വന്‍കുടലിലെ അര്‍ബുദത്തിനുള്ള സാദ്ധ്യത ഇരട്ടിയോളം വര്‍ദ്ധിക്കുന്നു.
പുകയില ചേര്‍ത്ത് മുറുക്കുന്നവരില്‍ വായിലെ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നു. ദീര്‍ഘനാളായി കാണുന്ന വ്രണങ്ങള്‍, ചെറിയ വളര്‍ച്ച ഇവയൊക്കെ അര്‍ബുദലക്ഷണങ്ങളാണ്. രോഗനിര്‍ണയം നേരത്തേ നടത്താനായാല്‍ പൂര്‍ണമായും സുഖമാക്കാവുന്നതാണ് വായിലെ കാന്‍സര്‍.
അല്‍ഷിമേഴ്‌സ് അഥവാ സ്മൃതിനാശരോഗം
1907ല്‍ അലോയ്ഡ് അല്‍ഷിമര്‍ ആദ്യമായി വിവരിച്ച സ്മൃതിനാശരോഗം (അല്‍ഷിമേഴ്‌സ് ഡിസീസ്) പ്രായമേറിയ സ്ത്രീകളില്‍ കണ്ടുവരുന്ന ഓര്‍മക്കുറവിനുള്ള ഏറ്റവും പ്രധാനകാരണമാണ്. തലച്ചോറിലെ നാഡീകോശങ്ങള്‍ക്ക് നാശംസംഭവിക്കുന്നതാണ് രോഗകാരണം. തുടര്‍ന്ന് മസ്തിഷ്‌കഭാഗങ്ങള്‍ ചുരുങ്ങുന്നു.
സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്മൃതിനാശരോഗം ര ണ്ടുമുതല്‍ മൂന്നുവരെ മടങ്ങ് കൂടുതലായി കണ്ടുവരുന്നു. 70 വയസ്സിനു മേല്‍പ്രായമുള്ളവരില്‍, പുരുഷന്മാരെക്കാള്‍ സ്ത്രീകളെയാണ് രോഗം ഏറെബാധിക്കുന്നത്. വൃദ്ധകളില്‍ സൈ്ത്രണ ഹോര്‍മോണായ ഈസ്ട്രജന്റെ അഭാവം സ്മൃതിനാശരോഗത്തിനു കാരണമായേക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
40 - 60 വയസ്സിനിടയ്ക്കാണ് സാധാരണയായി രോഗമാരംഭിക്കുക. രോഗാരംഭത്തില്‍ പ്രകടമായ രോഗലക്ഷണങ്ങളൊന്നും തന്നെ കണ്ടെന്നുവരില്ല. തുടര്‍ന്ന് ഓര്‍മകള്‍ക്ക് മങ്ങലുണ്ടായി തുടങ്ങുന്നു. പ്രത്യേകിച്ചും അടുത്തയിടെനടന്ന കാര്യങ്ങളെ സംബന്ധിച്ച ല്ക്കസ്വകാലചിത്രങ്ങള്‍ക്ക്. അമിതആകാംക്ഷ, നിരാശാബോധം, അസാധാരണവും അനൗചിത്യവുമാര്‍ന്ന പെരുമാറ്റരീതികള്‍ ഇവയും പ്രാരംഭദശയില്‍ കണ്ടെന്നുവരാം.
ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ താല്‍പര്യക്കുറവ് പ്രകടിപ്പിക്കുക, തന്നിലേക്ക് ഒതുങ്ങിക്കൂടുവാനുള്ള അഭിവാഞ്ഛ ഉണ്ടാകുക, ആളുകളുടെ പേരുകള്‍ മറക്കുക, പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുവാനായി പ്രയാസമനുഭവപ്പെടുക, കൃത്യനിഷു പാലിക്കാനാകാതെ വരിക ഇവയൊക്കെ തുടര്‍ന്നുള്ള രോഗലക്ഷണങ്ങളാണ്. തുടര്‍ന്ന് വ സ്ത്രധാരണത്തിലും വ്യക്തിശുചിത്വത്തിലും ശ്രദ്ധകുറയുന്നു. സുഹൃത്തുക്കളേയും ബന്ധുക്കളേയും തിരിച്ചറിയാനാകാതെ കുഴങ്ങുന്നരോഗി പുറത്തിറങ്ങിയാല്‍ തിരികെ വീടു കണ്ടുപിടിക്കുവാന്‍വരെ ബുദ്ധിമുട്ടുന്നു. കാലക്രമേണ ദീര്‍ഘകാല ഓര്‍മകളും മങ്ങിത്തുടങ്ങുന്നു.
മസ്തിഷ്‌കത്തിന്റെ കാഴ്ചയേയും സ്പര്‍ശനത്തേയും നിയന്ത്രിക്കുന്ന നാഡികളും, കായികമായ പ്രവൃത്തികളെ നിയന്ത്രിക്കുന്ന ഭാഗങ്ങളും പ്രവര്‍ത്തിക്കുന്നതിനാല്‍ രോഗിക്ക് നടക്കുവാനും ഇരിക്കുവാനും ഭക്ഷണം കഴിക്കുവാനുമൊക്കെ കഴിയുമെങ്കിലും അവ്യക്തമായ മാനസിക നിലയിലായിരിക്കും. രോഗത്തിന്റെ കാലദൈര്‍ഘ്യം അഞ്ചു മുതല്‍ 10 വര്‍ഷം വരെയാണെങ്കിലും, 20 വര്‍ഷം വരെ ദീര്‍ഘിപ്പിച്ചേക്കാം.
ചികിത്സയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ലഭ്യമല്ലാത്തതിനാല്‍, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹമസൃണവും ആത്മാര്‍ത്ഥവുമായ പരിചരണമാണ് രോഗിക്ക് വേണ്ടത്. വീട്‌വൃത്തിയാക്കുക, പാത്രങ്ങള്‍ കഴുകുക തുടങ്ങിയ കാര്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് രോഗിയുടെ കര്‍മശേഷിയും ആത്മവിശ്വാസവും വര്‍ധിപ്പിക്കും. രോഗത്തിന്റെ പ്രത്യേകതകളെപ്പറ്റി വീട്ടുകാരും ശുശ്രൂഷിക്കുന്നവരും മനസ്സിലാക്കണം. രോഗിയുടെ പെരുമാറ്റ വൈചിത്ര്യങ്ങള്‍ മനഃപൂര്‍വ്വമല്ല എന്നഅറിവ്, രോഗിയെ കൂടുതല്‍ ക്ഷമയോടെയും സഹാനുഭൂതിയോടെയും പരിചരിക്കുവാന്‍ ഇടയാക്കും.
മൂത്രാശയരോഗങ്ങള്‍
മൂത്രാശയത്തെയും വൃക്കകളെയും ബാധിക്കുന്ന രോഗങ്ങള്‍ വാര്‍ദ്ധക്യകാലത്ത് സ്ത്രീകളില്‍ സാധാരണയായി കാണാറുണ്ട്. മൂത്രാശയത്തിന്റെ നിയന്ത്രണശക്തി വാര്‍ദ്ധക്യമാകുംതോറും കുറഞ്ഞുതുടങ്ങുന്നു. ഇത് മൂത്രവിസര്‍ജനത്തിന്റെ തവണകള്‍ വര്‍ദ്ധിക്കുവാനും, അറിയാതെതന്നെ മൂത്രം പോകുന്നതിനും ഇടയാക്കുന്നു. മസ്തിഷ്‌കത്തിലും സുഷുമ്‌നാനാഡിയിലും സ്ഥിതിചെയ്യുന്ന മൂത്രാശയ നിയന്ത്രണകേന്ദ്രങ്ങള്‍ക്ക് ഉണ്ടാകുന്ന തകരാറുമൂലം മൂത്രവിസര്‍ജനം വ്യക്തിയുടെ നിയന്ത്രണത്തിലല്ലാതെയാകു ന്ന അവസ്ഥ ഉണ്ടായേക്കാം.
ചുമയ്ക്കുക, തുമ്മുക, പൊട്ടിച്ചിരിക്കുക, ഭാരം ഉയര്‍ത്തുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ചെറിയ തോതില്‍ മൂത്രം പുറത്തുവരുന്ന അവസ്ഥയെയാണ് 'സ്ട്രസ്സ് ഇന്‍കോണ്ടിനന്‍സ്' എന്നു വിളിക്കുന്നത്. പ്രായമേറിയ സ്ത്രീകളില്‍ കണ്ടുവരുന്ന ഈ അസുഖം പേശികള്‍ക്കും മൂത്രസഞ്ചിക്കും ഉണ്ടാകുന്ന ബലക്ഷയത്തെത്തുടര്‍ന്നാണ് ഉ ണ്ടാകുന്നത്. പലതവണ ഗര്‍ഭം ധരിച്ചതുമൂലം പേശികള്‍ക്ക് തളര്‍ച്ചബാധിച്ചവരില്‍ രോഗസാധ്യത കൂടുതലാണ്.
മൂത്രനാളിയിലും തുടര്‍ന്ന് മൂത്രസഞ്ചിയിലുമുണ്ടാകുന്ന രോഗാണുബാധ, വാര്‍ദ്ധക്യത്തിലെത്തിയ സ്ത്രീകളില്‍ വളരെ സാധാരണയാണ്. സ്ത്രീകളില്‍ മൂത്രനാളത്തിന്റെ നീളം നാലു സെ.മീ. മാത്രമാണ്. സദാ ബാക്ടീരിയയുമായി സമ്പര്‍ക്കത്തില്‍ വരുന്നതാണ് മൂത്രനാളീമുഖം. യോനിയില്‍ നിന്നുമാത്രമല്ല, മലദ്വാരത്തില്‍നിന്നുപോലും, രോഗാണുക്കള്‍ മൂത്രനാളിയിലെത്തിച്ചേരും.
ആര്‍ത്തവവിരാമത്തിനുശേഷം ഈസ്ട്രജന്‍ കുറയുന്നത് യോനീനാളത്തിലെ ഈര്‍പ്പം നഷ്ടപ്പെടുവാനും, തുടരെ തുടരെ അണുബാധയുണ്ടാകുവാനും ഇടയാക്കുന്നു. മൂത്രനാളിയില്‍ രോഗം ബാധിച്ചവര്‍ക്ക് കുളിരും പനിയും ദേഹമാസകലം വേദനയും അനുഭവപ്പെടുക സാധാരണയാണ്. കൂടെക്കൂടെ മൂത്രമൊഴിക്കണമെന്നു തോന്നിയേക്കാം. മൂത്രമൊഴിക്കുമ്പോള്‍ വേദനയും ചുടിച്ചിലുമുണ്ടാ കാറുണ്ട്. മൂത്രം പിടിച്ചുനിര്‍ത്തുവാന്‍ കഴിയാതെയും വരും. മൂത്രം പരിശോധിച്ചും കള്‍ച്ചര്‍ ചെയ്തും രോഗാണുക്കളെ കണ്ടെത്തി അനുയോജ്യമായ ആന്‍റിബയോട്ടിക് ഔഷധങ്ങള്‍ ചികിത്സക്കായി ഉപയോഗിക്കുന്നു.
രോഗം പിടിപെടാതിരിക്കുവാന്‍ ശാരീരികശുചിത്വം പരമാവധി പാലിക്കണം. ധാരാളം വെള്ളം കുടിക്കുന്നത് മൂത്രം നേര്‍പ്പിക്കുന്നതിനും മൂത്രനാളം ശുചിയാക്കുന്നതിനും ഇടയാക്കും. മൂത്രം അനാവശ്യമായി, ദീര്‍ഘസമയം പിടിച്ചുനിര്‍ത്താതെയിരിക്കുവാനും ശ്രദ്ധിക്കണം.
മാനസിക പ്രശ്‌നങ്ങള്‍
ശാരീരിക പ്രശ്‌നങ്ങള്‍ പോലെതന്നെ, വാര്‍ധക്യത്തിലെത്തുന്ന സ്ത്രീകളെ നിരവധി മാനസികപ്രശ്‌നങ്ങളും അലട്ടിയേക്കാം. വാര്‍ധക്യത്തെ തുടര്‍ന്ന് ശാരീരിക അവയവങ്ങളുടെ ഘടനയിലും പ്രവര്‍ത്തനത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ മൂലവും അല്ലാതെയും മാനസിക വ്യതിയാനങ്ങള്‍ ഉണ്ടാകാം. വിഷാദം, അകാരണമായ ഭയം, സമൂഹവുമായി ഇഴുകിച്ചേരാനാകാത്ത അവസ്ഥ, നിദ്രവൈകല്യങ്ങള്‍, യുക്തിക്കു നിരക്കാത്ത ചിന്തകള്‍ ഇവയൊക്കെ കണ്ടുവരാറുണ്ട്.
വാര്‍ധക്യത്തില്‍ സ്ത്രീകളില്‍ കണ്ടുവ രുന്ന ഒരു പ്രധാന മാനസികപ്രശ്‌നമാണ് വിഷാദ രോഗം. ഭര്‍ത്താവിന്റെ മരണം, മക്കളുടെ വേര്‍പാട്, മാറാരോഗങ്ങള്‍, ജീവിതത്തിലെ പ്രതിസന്ധികള്‍, സാമ്പത്തികപ്രശ്‌നങ്ങള്‍, ശാരീരികരോഗങ്ങളായ പാര്‍ക്കിന്‍സോണിസം, തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനമാന്ദ്യം, ഇവയൊക്കെ വിഷാദരോഗത്തിനു വഴിതെളിക്കും. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെയും രോഗലക്ഷണങ്ങള്‍ ഉണ്ടായേക്കാം. വിഷാദരോഗികള്‍ നിസ്സാരകാര്യങ്ങ ള്‍ക്കുപോലും കഠിനമായ മനോവേദന അനുഭവിക്കുന്നു. ദീര്‍ഘമായ മൗനവും അകാരണമായ ശോകവും പ്രകടിപ്പിക്കുന്ന ഇവര്‍ സാമൂഹ്യബന്ധങ്ങളില്‍ താല്‍പര്യം കാണിക്കുന്നില്ല. രോഗം മൂര്‍ച്ഛിക്കുന്നതോടെ ജീവിതംതന്നെ അര്‍ത്ഥശൂന്യമെന്ന തോന്നലുണ്ടായി ആത്മഹത്യയ്ക്കുവരെ ഇടയാക്കിയേക്കാം.
പാശ്ചാത്യനാടുകളെ അപേക്ഷിച്ച് നമ്മുടെ നാട്ടിലെ സ്ത്രീകളില്‍ വിഷാദരോഗം കുറവായിരുന്നു, കാരണം ഇവിടെ നിലവിലിരുന്ന കൂട്ടുകുടുംബസംവിധാനം തന്നെ. നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായിരുന്ന കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ പ്രായമായ സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം നല്‍കിയിരുന്നു. അവരുടെ വാക്കിനും അഭിപ്രായങ്ങള്‍ക്കും വിലനല്‍കിയിരുന്നു. എന്നാല്‍ ഇ പ്പോഴത്തെ അണുകുടുംബസംവിധാനത്തില്‍ പ്രായമായ സ്ത്രീകള്‍ നിസ്സഹായരും ഒറ്റപ്പെട്ടവരുമായി മാറിയിരിക്കുന്നു. ഇതാണ് മാനസികപ്രശ്‌നങ്ങള്‍ അവരുടെയിടയില്‍ കൂടുവാന്‍ കാരണം.
വാര്‍ധക്യത്തിലെത്തിയ വന്ദ്യവയോധികരായ അമ്മമാരുടെ ശാരീരികവും, മാനസികവുമായ സ്വാസ്ഥ്യം ഉറപ്പാക്കുവാന്‍, ആ മാതൃത്വത്തിന്റെ പരിലാളനകളേറ്റുവളര്‍ന്ന സമൂഹത്തിന് കടമയുണ്ട്. വാര്‍ധക്യത്തിന്റെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടുത്ത ബന്ധുക്കള്‍ തന്നെ സഹായം നല്‍കുന്നതാണ് ഉചിതം. ഇന്നത്തെ മാറിവരുന്ന കുടുംബസാഹചര്യങ്ങളില്‍ ഇത് പലപ്പോഴും അസാധ്യവും അപ്രായോഗികവുമായി മാറുന്നു. ആരോഗ്യകരവും സന്തോഷപ്രദവുമായ ഒരു അന്തരീക്ഷം ഒരുക്കുവാന്‍ കഴിയുന്ന 'പകല്‍വീടുകള്‍' പോലെയുള്ള സംവിധാനങ്ങളെപ്പറ്റി ഈ അവസരത്തില്‍ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
ഡോ. ബി.പത്മകുമാര്‍
അസി. പ്രൊഫസര്‍, മെഡിസിന്‍,
മെഡിക്കല്‍ കോളേജ്,
ആലപ്പുഴ
അവലംബം:
മാതൃഭൂമി ആരോഗ്യമാസിക