Mathrubhumi Logo
  old age

ഒളിമങ്ങാത്ത വിസ്മയങ്ങള്‍

റവ. ജോര്‍ജ് മാത്യുപുതുപ്പള്ളി Posted on: 27 Sep 2012

വാര്‍ദ്ധക്യത്തില്‍ പ്രതിഭ തെളിയിച്ച മഹാന്മാരും ഉണ്ട്.

ലോകപ്രശസ്ത ചലച്ചിത്ര നടനായിരുന്ന ജോര്‍ജ് ബേണ്‍സിന്‍ തന്റെ എണ്‍പതാമത്തെ വയസ്സില്‍ അഭിനയിച്ച 'സണ്‍ ഷൈന്‍ ബോയ്‌സ്' എന്ന ചലച്ചിത്രത്തിലെ അത്യുജ്ജ്വലമായ അഭിനയത്തിന് അക്കാദമി അവാര്‍ഡ് നേടി. വര്‍ഷങ്ങളോളം വെള്ളിത്തിരയില്‍ നിറഞ്ഞാടിയ ആ സൂപ്പര്‍ താരം 'ഏറ്റവുമധികം സംതൃപ്തി തനിക്കു നല്‍കിയ ചിത്രവും അതുതന്നെയാണ്' എന്ന് രേഖപ്പെടുത്തുകയുണ്ടായി.

ലിയോ ടോള്‍സ്റ്റോയിയുടെ അവസാനകാല കൃതികള്‍ വളരെ ഹൃദ്യവും ലോകശ്രദ്ധ ആകര്‍ഷിച്ചവയുമായിരുന്നു. എണ്‍പത്തി രണ്ടാമത്തെ വയസ്സിലാണ് 'ഐ കനോട്ട് ബി സൈലന്റ്' എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചത്. 'യുദ്ധവും സമാധാന'വും 'അന്ന കരിനീന' എന്നീ കൃതികളുടെയൊക്കെ ഒപ്പം നില്‍ക്കുന്ന കാവ്യഭംഗി നിറഞ്ഞ ഒരു ഗ്രന്ഥമാണിത്. പ്രമുഖ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയുമായിരുന്ന സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വിശ്വപ്രസിദ്ധമായ 'എ ഹിസ്റ്ററി ഓഫ് ദ ഇംഗ്ലീഷ് സ്പീക്കിങ് പീപ്പിള്‍' രചിച്ചതും ഇതേ പ്രായത്തില്‍തന്നെ.

ലോകപ്രശസ്ത ചിത്രകാരനായ പാബ്‌ളോ പിക്കാസോ തന്റെ മികച്ച ചിത്രങ്ങളിലധികവും വരച്ചത് തൊണ്ണൂറാം വയസ്സിലാണ്. കൈ വിറയലും ഓര്‍മശക്തിക്കുറവും അദ്ദേഹത്തെ പിടികൂടിയിരുന്നുവെങ്കിലും അതൊന്നും തന്റെ കര്‍ത്തവ്യനിര്‍വഹണത്തില്‍ നിന്ന് പിന്തിരിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല. തൊണ്ണൂറ്റിയൊന്നാം വയസ്സിലാണ് എമന്‍ ഡി വലേറ അയര്‍ലന്‍ഡിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

'Far fetched Fables' എന്ന നാടകം രചിക്കുമ്പോള്‍ ജോര്‍ജ് ബര്‍നാഡ്ഷായുടെ പ്രായം തൊണ്ണൂറ്റിമൂന്നു വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മറ്റു പല നാടകങ്ങളിലും ഉള്ളതിനേക്കാള്‍ വൈകാരിക തീവ്രതയും അനുഭവഗന്ധവും ഈ നാടകത്തിലാണുള്ളതെന്ന് വിദേശ നിരൂപകന്മാര്‍ പോലും അഭിപ്രായപ്പെടുന്നു.

ലോകസമാധാനത്തിനു വേണ്ടി ബ്രിട്ടീഷ് തത്ത്വചിന്തകനായിരുന്ന ബര്‍ട്രാന്‍ഡ് റസ്സല്‍ കഠിനാധ്വാനം ചെയ്തത് തൊണ്ണൂറ്റി നാലാം വയസ്സിലാണ്. പത്രാധിപര്‍, ഗ്രന്ഥകാരന്‍, മനുഷ്യസ്‌നേഹി സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലൊക്കെ പ്രസിദ്ധനായ കെ.പി. കേശവമേനോന്‍ തന്റെ പ്രസിദ്ധമായ പല ഗ്രന്ഥങ്ങളും രചിച്ചത് (ഉദാ: ശ്രീയേശു ദേവന്‍) വാര്‍ധക്യത്തിലായിരുന്നല്ലോ. അന്ധതയെപ്പോലും കീഴടക്കാന്‍ ആ മഹാന് വാര്‍ധക്യത്തില്‍ കഴിഞ്ഞല്ലോ!



ganangal