Mathrubhumi Logo
  old age

അങ്ങേ വീട്ടിലേക്ക്-ഇടശ്ശേരി

Posted on: 27 Sep 2012

വിവാഹം കഴിച്ചയച്ച മകളെ ഒരു നോക്കു കാണാന്‍ പിതാവ് അവളുടെ ഭര്‍ത്താവിന്റെ കൊട്ടാരസദൃശമായ വീട്ടിലെത്തുമ്പോള്‍, ആ വൃദ്ധപിതാവിനും മകള്‍ക്കും പൂമുഖത്ത് സുഹൃത്തുക്കളോടൊപ്പമിരിക്കുന്ന മരുമകനും ഉണ്ടാവുന്ന വ്യത്യസ്ത മാനസികാവസ്ഥകളാണ് ഈ കവിതയുടെ കേന്ദ്രാശയം. പ്രായാധിക്യത്തിലുപരി ദാരിദ്ര്യവും നിസ്സഹായതയും അനുഭവിക്കുന്ന പിതാവും അച്ഛനെ യഥോചിതം സ്വീകരിക്കാന്‍ സാധിക്കാത്ത മകളും തന്റെ പ്രതാപത്തിന് യോജിക്കാത്ത ഭാര്യാപിതാവിനെ സ്വീകരിക്കാന്‍ കഴിയാത്ത മരുമകനും ആധുനിക സമൂഹത്തിന്റെ പ്രതിനിധികളാണ്. ഒടുവില്‍-
വഴിതെറ്റുന്നു വയസ്സാവുമ്പോള്‍-
''അങ്ങേ വീട്ടില്‍ കയറേണ്ടതാണയാളിറങ്ങി കൂനിക്കൂനി'', തനിക്ക് വഴി തെറ്റിയതാണെന്നും അങ്ങേ വീട്ടില്‍ കയറേണ്ടയാളായിരുന്നെന്നും മറുപടി പറഞ്ഞ് വൃദ്ധന്‍ പടികളിറങ്ങുന്നു.



ganangal