Mathrubhumi Logo
  rahul_dravid

കരിയര്‍ തിളക്കങ്ങള്‍

Posted on: 10 Mar 2012

* കരിയറില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട താരം : 286 ഇന്നിങ്‌സുകളിലായി 31,258 പന്തുകള്‍

* ഏറ്റവും കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ടുകള്‍ സൃഷ്ടിച്ച താരം: 88

* മൂന്നാം നമ്പറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം: 219 ഇന്നിങ്‌സുകളില്‍ 10.524 റണ്‍സ്

* കൂട്ടുകെട്ടിലൂടെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരം: തെണ്ടുല്‍ക്കറുമൊത്ത് 143 ഇന്നിങ്‌സുകളില്‍ 6920 റണ്‍സ്

* വിദേശത്ത് വിജയിച്ച ടെസ്റ്റുകളില്‍ കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് നേടിയ ഇന്ത്യന്‍ താരം: പതിനൊന്ന് മാന്‍ ഓഫ് ദ മാച്ചുകളില്‍ എട്ടെണ്ണത്തില്‍ ജയം.

* കരിയറില്‍ അഞ്ച് ഇരട്ട സെഞ്ച്വറികള്‍ 15 ടെസ്റ്റുകള്‍ക്കിടെ നാല് ഇരട്ട സെഞ്ച്വറി

* വിക്കറ്റ് കീപ്പറല്ലാതെ ഇരുനൂറിലേറെ ടെസ്റ്റ് ക്യാച്ചുകള്‍ സ്വന്തമായുള്ള ഏക താരം

* എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെയും അവരുടെ നാട്ടില്‍ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാന്‍.

* ടെസ്റ്റില്‍ ഒരുവിക്കറ്റ്. 2011-ലെ വിന്‍ഡീസ് പര്യടനത്തിനിടെ റിഡ്‌ലി ജേക്കബ്‌സിനെ പുറത്താക്കി



ganangal sports mathrubhumi
Discuss