വിജയ്, സുനില്‍, ഗുണ്ടപ്പ, രാഹുല്‍...
എറാപ്പള്ളി പ്രസന്ന Posted on: 09 Mar 2012

തുടക്കത്തില്‍ രാഹുലിന്റെ ബാറ്റിങ് കണ്ടവര്‍ അദ്ദേഹത്തെ ഒരു ടെസ്റ്റ് ബാറ്റ്‌സ്മാന്‍ മാത്രമായി മുദ്ര കുത്തി. പക്ഷേ, അവ
സരം വന്നപ്പോള്‍ രാഹുല്‍ തെളിയിച്ചു-ഏകദിനത്തിലും മികവുള്ള ക്ലാസിക് ബാറ്റ്‌സ്മാനാണെന്ന്. വണ്‍ഡെയില്‍ എല്ലാ പന്തും ആഞ്ഞടിക്കണമെന്നില്ല. റണ്ണെടുത്താല്‍ മതി. അത് എങ്ങനെയാണ് വേണ്ടതെന്ന് രാഹുലിന് അറിയാം. ആവശ്യം വന്നപ്പോള്‍ രാഹുല്‍ വിക്കറ്റ് കീപ്പ് ചെയ്തു; ബാറ്റിങ് ഓപ്പണ്‍ ചെയ്തു. എന്തിന് ബൗള്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍, അന്താരാഷ്ട്ര മത്സരത്തില്‍തന്നെ ബൗള്‍ ചെയ്തു, വിക്കറ്റും എടുത്തു. ആവശ്യപ്പെടുന്ന ഏതു റോളും ഏറ്റെടുക്കാനും ഭംഗിയാക്കാനും കെല്‍പ്പുള്ള പ്രതിബദ്ധതയുള്ള കളിക്കാരന്‍.
രാഹുലിന്റെ ഏകാഗ്രത ജന്മനാ സിദ്ധിച്ച വരമാണ്. ബാറ്റ് ചെയ്യുമ്പോള്‍ പുറത്തേക്കുള്ള വാതിലുകള്‍ എല്ലാം അടച്ചുകളയുന്നു. അത്യപൂര്‍വമായ കാഴ്ചയാണത്. അതേപോലെ രാഹുലിന്റെ ക്ഷമയും അവശ്വസനീയമാണ്. ഓരോ പന്തും ശരിക്കും പഠിച്ച് കാത്തിരുന്ന് ഷോട്ടുകള്‍ കളിക്കാനുള്ള കഴിവ് ഉണ്ട്.
ഒരു വ്യക്തി എന്ന നിലയിലും മുഴുവന്‍ മാര്‍ക്കും രാഹുലിന് ഞാന്‍ നല്‍കും. എത്ര ഉയരത്തിലെത്തിയിട്ടും സാധാരണക്കാരനെപ്പോലെ പെരുമാറുന്നു. ഉയര്‍ച്ചകളില്‍ ഒട്ടും അഹങ്കരിക്കാത്ത വിനയാന്വിതന്‍. രാഹുല്‍ എന്ന ക്രിക്കറ്ററെ, മനുഷ്യനെ ഞാന്‍ അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു.