ശവസംസ്‌കാരത്തെച്ചൊല്ലി കണ്ണൂരിലും തര്‍ക്കം
Posted on: 26 Jan 2012
കണ്ണൂര്‍ നഗരസഭയുടെ കീഴിലുള്ള വൈദ്യുതശ്മശാനത്തില്‍ വേണോ അതോ പരമ്പരാഗത രീതിയില്‍ വേണോ എന്നായി തര്‍ക്കം. നഗരസഭയുടെ താത്പര്യം വൈദ്യുതശ്മശാനത്തില്‍ സംസ്‌കരിക്കണം എന്നായിരുന്നു. അതിനായി നിര്‍ബന്ധവും വന്നു. അഴീക്കോടിന്റെ കുടുംബാംഗങ്ങള്‍ക്ക് പാരമ്പര്യ രീതിയോടായിരുന്നു താത്പര്യം. പയ്യാമ്പലം തീയ്യ സമുദായ ശ്മശാന കമ്മിറ്റിയും നഗരസഭയുടെ തീരുമാനത്തിനെതിരായിരുന്നു. ഒടുവില്‍, ഏറെ ചര്‍ച്ചകള്‍ക്കുശേഷം കുടുംബാംഗങ്ങളുടെ തീരുമാനത്തിന് വിട്ടു. അവര്‍ പരമ്പരാഗത രീതിയാണ് സ്വീകരിച്ചത്. അതിനിടെ, ഭൗതീക ശരീരം അഴീക്കോടിന്റെ ജന്മനാടായ അഴീക്കോട്ടെ തറവാട്ടുവീട്ടില്‍ കൊണ്ടുപോകാത്തതില്‍ നാട്ടുകാരില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ടായി. കണ്ണൂരിലേക്ക് വരുന്ന വഴി താഴെചൊവ്വയില്‍ അഴീക്കോടിന്റെ സഹോദരിയുടെ വീട്ടില്‍ മൃതദേഹം കുറച്ചുസമയം വെച്ചിരുന്നു.