Mathrubhumi Logo
  soumya

പോലീസ് ഇല്ലെങ്കില്‍ റെയില്‍ അലര്‍ട്ടില്‍ വിളിച്ചറിയിക്കാം

Posted on: 12 Nov 2011

തൃശ്ശൂര്‍: വനിതാകമ്പാര്‍ട്ട്‌മെന്റില്‍ റെയില്‍വേ പോലീസിന്റെ സാന്നിദ്ധ്യമില്ലെങ്കില്‍ റെയില്‍ അലര്‍ട്ടില്‍ വിളിച്ചറിയിക്കണമെന്ന് ഐ.ജി. ബി. സന്ധ്യ. സൗമ്യയ്ക്കുണ്ടായ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലെന്നനിലയിലാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 9846200100 എന്ന റെയില്‍ അലര്‍ട്ട് നമ്പറില്‍ തീവണ്ടിയാത്രക്കിടയിലുള്ള ഏതാവശ്യത്തിനും ബന്ധപ്പെടാം.
ലേഡീസ്‌കമ്പാര്‍ട്ട്‌മെന്റില്‍ യാത്രക്കാര്‍ കുറവാണെങ്കില്‍ മാറി ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറണം. ആഭരണങ്ങള്‍ കഴിവതും ഒഴിവാക്കുക. അപരിചിതരെ സാധനങ്ങള്‍ ഏല്പിച്ച് ടോയ്‌ലറ്റിലും മറ്റും പോകാതിരിക്കുക. ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ പുരുഷാന്മാരെ കണ്ടാല്‍ ഉടന്‍ റെയില്‍ അലര്‍ട്ടില്‍ അറിയിക്കണം. കമ്പാര്‍ട്ട്‌മെന്റിലെ പോലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പെടുത്തുകയും വേണം.




ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss