Mathrubhumi Logo
  soumya

പ്രതിഫലം പറ്റാതെ പ്രോസിക്യൂട്ടറുടെ വാദം

Posted on: 12 Nov 2011

തൃശ്ശൂര്‍:സൗമ്യ കൊലക്കേസില്‍ സര്‍ക്കാരില്‍നിന്ന് നയാപൈസ വാങ്ങാതെയാണ് സ്‌പെഷല്‍ പ്രൊസിക്യൂട്ടര്‍ എ. സുരേശന്‍ കഴിഞ്ഞ അഞ്ചരമാസം കേസ് വാദിച്ചത്. ഈ കാലമത്രയും മറ്റ് കേസുകള്‍ക്കൊക്കെ അദ്ദേഹം അവധി കൊടുത്തു.
സൗമ്യ കേസിന്റെ പ്രാധാന്യം പരിഗണിച്ച് ജില്ലാ കളക്ടറും എസ്.പി.യും ചേര്‍ന്നാണ് സുരേശന്റെ പേര് ശുപാര്‍ശ ചെയ്തത്. അബ്കാരി റെയ്ഡ് കേസ്, നന്തിക്കര ലോനപ്പന്‍ കൊലക്കേസ്, ഗുരുവായൂര്‍ ശ്രീവത്സന്‍ കൊലക്കേസ്, ഒരുമനയൂര്‍ കൂട്ടക്കൊലക്കേസ്, വെങ്ങിണിശ്ശേരി മുരളീധരന്‍ കൊലക്കേസ് തുടങ്ങിയ കേസുകളില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്നു സുരേശന്‍. ജൂണ്‍ 6നായിരുന്നു വാദം തുടങ്ങിയത്. സുരേശന് ഉത്തരവ് കിട്ടുന്നത് തലേന്നും. തന്റെ മകളുടെ പേരും സൗമ്യയെന്നാണെന്നും എല്ലാ മലയാളികളെയുംപോലെ ഇനിയൊരു പെണ്‍കുട്ടിക്കും ഇത്തരമൊരു ദുരന്തം സംഭവിക്കരുതെന്ന് കുറ്റവാളികളെ ഓര്‍മ്മിപ്പിക്കുന്ന വിധമുള്ള ശിക്ഷ പ്രതിക്ക് വാങ്ങിക്കൊടുക്കണമെന്ന ബോധ്യത്തോടെയാണ് അദ്ദേഹം ഈ കേസില്‍ ഇടപെട്ടത്.
വിചാരണവേളയുടെ ഘട്ടങ്ങളില്‍ അനേകം ഫോണ്‍കോളുകളാണ് സുരേശനെ തേടിയെത്തിയിരുന്നത്. തീവണ്ടികളിലെ യാത്രാദുരിതം സംബന്ധിച്ചുള്ള പരാതികളും ധാരാളമുണ്ടായി. ഡോ. ഉന്മേഷ് പ്രതിഭാഗത്തിനുവേണ്ടി നിലകൊണ്ടത് മാത്രമാണ് തന്നെ വിചാരണവേളയില്‍ ചഞ്ചലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.




ganangal


മറ്റു വാര്‍ത്തകള്‍

  12 »
Discuss