ദുരൂഹതകള്‍ ഏറെ; മൗനംഭജിച്ച് റെയില്‍വെ
Posted on: 12 Nov 2011
തൃശ്ശൂര്‍: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിക്കുന്നില്ല. പ്രതി ഗോവിന്ദച്ചാമിയുടെ പിറകിലുള്ള മാഫിയ ആരാണെന്ന ചോദ്യമാണ് ഇതില്‍ പ്രസക്തം. വലിയൊരു തുക പ്രതിഫലം വാങ്ങിയാണ് പ്രതിക്കുവേണ്ടി മുംബൈയില്‍നിന്ന് അഭിഭാഷകന്‍ എത്തിയതെന്ന് കേസിന്റെ തുടക്കംമുതല്‍തന്നെ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, ഇതിനെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണങ്ങളൊന്നും തൃപ്തികരമായില്ല. തീവണ്ടികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ ഒരു പ്രധാനകണ്ണിയാണ് ഗോവിന്ദച്ചാമിയെന്നാണ് പോലീസിന്റെ നിഗമനം. കേസില്‍നിന്നൂരാന്‍ വലിയൊരു തുക വക്കീല്‍ഫീസ് നല്‍കാനുള്ള സാമ്പത്തികസ്ഥിതിയൊന്നും ഗോവിന്ദച്ചാമിക്കില്ല.
തീവണ്ടിയില്‍വെച്ച് സൗമ്യയ്ക്ക് ദാരുണമായൊരു ദുരന്തം സംഭവിച്ചിട്ടും റെയില്‍വെ ഇതുമായി ബന്ധപ്പെട്ട് കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
വനിതാ കമ്പാര്‍ട്ട്‌മെന്റ് ഇന്നും പഴയ നിലയില്‍തന്നെ തീവണ്ടിയുടെ അവസാന ബോഗിയായി തുടരുന്നു.